വിവരാവകാശ നിയമം: സെമിനാര്‍ 22ന്

കോഴിക്കോട്: വിവരാവകാശ നിയമം നടപ്പാക്കിയതിന്റെ 20ാം വാര്‍ഷികത്തിന്റെ ഭാഗമായി സംസ്ഥാന വിവരാവകാശ കമീഷന്‍ സംഘടിപ്പിക്കുന്ന സെമിനാര്‍ ഒക്ടോബര്‍ 22ന് രാവിലെ 10ന് കോഴിക്കോട് കെ.പി കേശവമേനോന്‍ ഹാളില്‍ നടക്കും.  
കേരള ഹൈകോടതി മുന്‍ ജഡ്ജ് ജസ്റ്റിസ് ആര്‍ ബസന്ത് ഉദ്ഘാടനം നിര്‍വഹിക്കും. മുഖ്യ വിവരാവകാശ കമീഷണര്‍ വി. ഹരിനായര്‍ അധ്യക്ഷനാകും. ജില്ലാ കലക്ടര്‍ സ്നേഹില്‍കുമാര്‍ സിങ് മുഖ്യ പ്രഭാഷണം നടത്തും. സംസ്ഥാന വിവരാവകാശ കമീഷണര്‍മാരായ അഡ്വ. ടി.കെ രാമകൃഷണന്‍, ഡോ. എം ശ്രീകുമാര്‍ എന്നിവര്‍ വിവരാവകാശ നിയമത്തെകുറിച്ച് ക്ലാസെടുക്കും.

Leave a Reply

Your email address will not be published. Required fields are marked *