കോഴിക്കോട്: സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ കോഴിക്കോട് മേഖലാ ലബോറട്ടറിയിലേക്ക് ഒരു വര്‍ഷത്തേക്ക് പോസ്റ്റ് ഗ്രാജ്വേറ്റ് സയന്റിഫിക് അപ്രന്റീസുമാരെ തെരെഞ്ഞെടുക്കും. അഭിമുഖം ഒക്ടോബര്‍ നാലിന് രാവിലെ 11 മുതല്‍ കോഴിക്കോട് മേഖലാ കാര്യാലയത്തില്‍ നടക്കും. പ്രായപരിധി: 2024 ജനുവരി ഒന്നിന് 28 വയസ്സ് കവിയരുത്. യോഗ്യത: അംഗീകൃത സര്‍വകലാശാലയില്‍നിന്ന് കെമിസ്ട്രി/മൈക്രോ ബയോളജി/എന്‍വയോണ്‍മന്റ് സയന്‍സ് എന്നീ വിഷയങ്ങളില്‍ ഏതെങ്കിലും ഒന്നില്‍ 50 ശതമാനത്തില്‍ കുറയാത്ത ബിരുദാനന്തര ബിരുദം (മുമ്പ് ബോര്‍ഡില്‍ അപ്രന്റീസ് പരിശീലനം നേടിയവര്‍ അപേക്ഷിക്കേണ്ടതില്ല). പ്രതിമാസ സ്‌റ്റൈപ്പന്റ്: 10,000 രൂപ. അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍, ആധാര്‍ കാര്‍ഡ് (സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ ഉള്‍പ്പെടെ), ആറ് മാസത്തിനുള്ളില്‍ എടുത്ത പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം നേരിട്ടെത്തണം. ഫോണ്‍: 0495 2300744.
Related Posts
ദേശീയ ശാസ്ത്ര ദിനം ആചരിച്ചു
കോഴിക്കോട്: കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പിന്റെ ആഭിമുഖ്യത്തില്‍, കേരള സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിലിന്റെ സഹകരണത്തോടെ മലബാര്‍ ബൊട്ടാണിക്കല്‍ ഗാര്ഡന് ദേശീയ ശാസ്ത്രദിനം ആചരിച്ചു. ഇതിന്റെ…
വികസിത് ഭാരത് യൂത്ത് പാര്‍ലമെന്റ്; രജിസ്ട്രേഷന് തുടങ്ങി
കോഴിക്കോട്: വികസിത ഭാരത സങ്കല്‍പ്പങ്ങള്‍ക്ക് അനിയോജ്യമായ തരത്തില്‍ ദേശീയപ്രാധാന്യമുള്ള വിഷയങ്ങളില്‍ യുവാക്കളുടെ ആശയരൂപീകരണംസാധ്യമാകുന്നതിനു കേന്ദ്ര യുവജന കാര്യ കായിക മന്ത്രാലയം സംഘടിപ്പിക്കുന്ന വികസിത് ഭാരത് യൂത്ത് പാര്‍ലമെന്റ്…
ഐഎച്ച്ആര്‍ഡി അപേക്ഷ ക്ഷണിച്ചു
കോഴിക്കോട്: ഐഎച്ച്ആര്‍ഡി വിവിധ കേന്ദ്രങ്ങളില്‍ ജൂണില്‍ ആരംഭിക്കുന്ന കോഴ്സുകളിലേക്കുള്ള (Revised scheme 2024) പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. കോഴ്സുകള്‍, യോഗ്യത എന്നീ ക്രമത്തില്‍: പോസ്റ്റ് ഗ്രാജേറ്റ് ഡിപ്ലോമ…

