കോഴിക്കോട്: സപ്ലൈകോ സൂപ്പർ മാർക്കറ്റുകളിൽ ആഗസ്റ്റ് 24 ഞായറാഴ്ച കേര വെളിച്ചെണ്ണ ലിറ്ററിന് 445 രൂപ നിരക്കിൽ ലഭിക്കും. ഒരു ദിവസത്തേക്കുള്ള പ്രത്യേക വിലക്കുറവാണ് ഇത്. വെളിച്ചെണ്ണയ്ക്ക് അനിയന്ത്രിതമായി വില ഉയർന്ന സാഹചര്യത്തിൽ, 529 രൂപ വിലയുള്ള ഒരു ലിറ്റർ കേര വെളിച്ചെണ്ണ, സപ്ലൈകോ വില്പനശാലകളിലൂടെ 457 രൂപയ്ക്ക് നൽകിയിരുന്നു. അതിലും12 കുറച്ചാണ് ഞായറാഴ്ച പ്രത്യേക ഓഫറിൽ നൽകുന്നത്. സപ്ലൈകോ ശബരി ബ്രാൻഡിലെ വെളിച്ചെണ്ണ സബ്സിഡി നിരക്കിൽ 349 രൂപയ്ക്കും, സബ്സിഡി ഇതര നിരക്കിൽ 429 രൂപയ്ക്കും ഓഗസ്റ്റ് മുതൽ നൽകുന്നുണ്ട്.
Related Posts
ബിപിഎല്‍ റേഷന്‍ കാര്‍ഡ്: ഒക്ടോബര്‍ 20 വരെ അപേക്ഷിക്കാം
കോഴിക്കോട്: പൊതുവിഭാഗം റേഷന്‍ കാര്‍ഡുകള്‍ മുന്‍ഗണനാ വിഭാഗത്തിലേക്ക് മാറ്റുന്നതിനുള്ള അപേക്ഷ ഓണ്‍ലൈനായി സെപ്റ്റംബര്‍ 22 മുതല്‍ ഒക്ടോബര്‍ 20 വരെ അക്ഷയ കേന്ദ്രം, സിവില്‍ സപ്ലൈസ് വകുപ്പ്…
രുചിക്കൂട്ടുകളുമായി കുടുംബശ്രീ ഭക്ഷ്യമേള
കോഴിക്കോട്: ക്രിസ്മസ്, പുതുവത്സര ആഘോഷങ്ങളെ വരവേല്‍ക്കാന്‍ ഭക്ഷ്യമേളയൊരുക്കി കുടുംബശ്രീ. കോഴിക്കോട് ബീച്ചിലെ ലയണ്‍സ് പാര്ക്കിന് സമീപമാണ് കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തില്‍ മേളയൊരുക്കിയത്. മത്തന്‍, ഇളവന്‍, ചുരങ്ങ,…
ലിറ്ററസി ആന്റ് ന്യൂട്രീഷ്യന്‍ കൗണ്‍സലിങ് ലോഞ്ചിങ്
താമരശേരി: താമരശേരി രൂപതയുടെ നേതൃത്വത്തില്‍ നടത്തുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫുഡ് ആന്റ് എത്തിക്സിന്റെ ഫുഡ് ലിറ്ററസി ആന്റ് ന്യൂട്രീഷ്യന്‍ കൗണ്‍സലിങ്ങിന്റെ ലോഞ്ചിങ് നവംബർ 10 ന് താമരശേരി…

