2 മില്യണ്‍ പ്ലഡ്ജ്: ബ്ലോക്ക്തല യോഗങ്ങള്‍ക്ക് തുടക്കം

കോഴിക്കോട്: ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും സര്‍ക്കാര്‍/സര്‍ക്കാരിതരസ്ഥാപനങ്ങളുടെയും പിന്തുണയോടെ ജൂണ്‍ 26ന് സംഘടിപ്പിക്കുന്ന ലഹരി വിരുദ്ധ ജനകീയ പ്രതിരോധം ‘2 മില്യണ്‍ പ്ലഡ്ജി’ന്റെ മുന്നൊരുക്കങ്ങളുടെ ഭാഗമായി ബ്ലോക്ക്തല യോഗങ്ങള്‍ക്ക് തുടക്കം.
കോഴിക്കോട്, പേരാമ്പ്ര, വടകര, ബാലുശ്ശേരി, ചേളന്നൂര്‍ ബ്ലോക്കുകളില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി ഉദ്ഘാടനം നിര്‍വഹിച്ചു. ബ്ലോക്ക് പ്രസിഡന്റുമാരായ ശൈലജ (കോഴിക്കോട്), എന്‍ പി ബാബു (പേരാമ്പ്ര), കെ പി ഗിരിജ (വടകര), വി കെ അനിത (ബാലുശ്ശേരി), കെ പി സുനില്‍കുമാര്‍ (ചേളന്നൂര്‍) എന്നിവര്‍ അതത് യോഗങ്ങളില്‍ അധ്യക്ഷത വഹിച്ചു.

തോടന്നൂര്‍, മേലടി, കൊടുവള്ളി, പന്തലായനി, കുന്ദമംഗലം ബ്ലോക്കുകളില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ പി. ഗവാസ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റുമാരായ പി എം ലീന (തോടന്നൂര്‍) സുരേഷ് ചങ്ങാടത്ത് (മേലടി) കെ എം അഷ്‌റഫ് മാസ്റ്റര്‍ (കൊടുവള്ളി), പി ബാബുരാജ് (പന്തലായനി), അരിയില്‍ അലവി (കുന്ദമംഗലം) എന്നിവര്‍ അതത് യോഗങ്ങളില്‍ അധ്യക്ഷത വഹിച്ചു.

യോഗങ്ങളില്‍ ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ കെ വി റീന, വി പി ജമീല, അംഗങ്ങളായ എം പി ശിവാനന്ദന്‍, വി പി ദുല്‍ഖിഫില്‍, സിന്ധു സുരേഷ്, റസിയ തോട്ടായി, ഇ ശശീന്ദ്രന്‍, രാജീവ് പെരുമണ്‍പുറ, എം ധനീഷ് ലാല്‍, സുധ കമ്പളത്ത്, പഞ്ചായത്ത് പ്രസിഡന്റുമാര്‍, വടകര ഡിവൈഎസ്പി പ്രകാശന്‍ പടന്നയില്‍, എല്‍എസ്ജിഡി എഡിമാരായ ഷാഹുല്‍ ഹമീദ്, സരുണ്‍, ജില്ലാ എംപവര്‍മെന്റ് ഓഫീസര്‍ രജിത, കുടുംബശ്രീ ജില്ലാ കോ-ഓഡിനേറ്റര്‍ പി സി കവിത, ജില്ലാ യൂത്ത് വെല്‍ഫയര്‍ ഓഫീസര്‍ വിനോദ് പൃത്തിയില്‍, പട്ടികജാതി വികസന ഓഫീസര്‍ സുഷമ, എഇഒ പി ഗീത, എക്‌സൈസ് പ്രിവന്റീവ് ഓഫീസര്‍ സന്തോഷ് ചെറുവത്ത്, വിമുക്തി ജില്ലാ കോ-ഓഡിനേറ്റര്‍ ജിതേഷ്, ബാലുശ്ശേരി താലൂക്ക് ഹോസ്പിറ്റല്‍ മെഡിക്കല്‍ ഓഫീസര്‍ ഡോ. പി കെ ഉമേഷ്, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, പോലീസ് ഉദ്യോഗസ്ഥര്‍, ആരോഗ്യ പ്രവര്‍ത്തകര്‍, മറ്റു ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, ബഹുജന സംഘടനാ പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു. പഞ്ചായത്ത്, വാര്‍ഡ്തല യോഗങ്ങള്‍ സമയബന്ധിതമായി നടത്താന്‍ തീരുമാനിച്ചു. തൂണേരി, കുന്നുമ്മല്‍ ബ്ലോക്ക്തല യോഗങ്ങള്‍ ചൊവ്വാഴ്ച (10/06/25) നടക്കും.

Leave a Reply

Your email address will not be published. Required fields are marked *