കോഴിക്കോട്: പഹൽഗാം സംഭവത്തെത്തുടർന്ന് രാജ്യത്ത് നിലനിൽക്കുന്ന പ്രത്യേക സാഹചര്യത്തിൻ്റെ പശ്ചാത്തലത്തിൽ ജില്ലയിൽ മുൻകൂർ അനുമതിയില്ലാതെ വിനോദസഞ്ചാരികളോ സ്വകാര്യ വ്യക്തികളോ മറ്റ് വ്യക്തികളൊ ഡ്രോൺ, യുഎവി എന്നിവ പറത്തുന്നതും പ്രവർത്തിപ്പിക്കുന്നതും ഉപയോഗിക്കുന്നതും ഒരാഴ്ചത്തേക്ക് നിരോധിച്ചു കൊണ്ട് ജില്ലാ കലക്ടർ ഉത്തരവായി. ജില്ലയിൽ പടക്കങ്ങളുടെയും സ്ഫോടക വസ്തുക്കളുടെയും വിൽപന, വാങ്ങൽ, ഉപയോഗം എന്നിവയും നിരോധിച്ചതായി ജില്ലാ കലക്ടർ അറിയിച്ചു. ഉത്തരവ് ലംഘിക്കുന്നവർക്കെതിരെ കർശന ശിക്ഷാ നടപടി സ്വീകരിക്കും. ഇതു സംബന്ധിച്ച നിർദേശം കോഴിക്കോട് സിറ്റി ജില്ലാ പോലീസ് മേധാവി, കോഴിക്കോട് റൂറൽ ജില്ലാ പോലീസ് മേധാവി എന്നിവർക്ക് നൽകിയതായും ജില്ലാ കലക്ടർ അറിയിച്ചു.
Related Posts
ഓപ്പണ്‍ വോട്ട് ചട്ടങ്ങള്‍ പാലിക്കുന്നുവെന്ന് ഉറപ്പാക്കി മാത്രം: കലക്ടർ
കോഴിക്കോട്: ഓപ്പണ്‍ വോട്ട് കേസുകളില്‍ പോളിംഗ് ചട്ടങ്ങള്‍ പൂര്‍ണമായി പാലിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കാന്‍ പ്രിസൈഡിംഗ് ഓഫീസര്‍മാര്‍ക്ക് ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന് കൂടിയായ ജില്ലാ കലക്ടര്‍ സ്നേഹില്‍ കുമാര്‍ സിംഗ്…
പത്ത് വർഷം കൊണ്ട് അഞ്ച് ലക്ഷം പട്ടയങ്ങൾ നൽകുക ലക്ഷ്യം: മന്ത്രി കെ രാജൻ
ഭൂമിയുമായി ബന്ധപ്പെട്ട സമഗ്ര വിവരങ്ങളടങ്ങിയ പ്രോപ്പർട്ടി കാർഡ് 2026 ആദ്യം നിലവിൽ വരും കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയൻ്റെ നേതൃത്വത്തിലുള്ള രണ്ടാം സർക്കാർ കാലാവധി പൂർത്തിയാക്കുന്നതിനുള്ളിൽ അഞ്ച്…
കോഴിക്കോട്ട് കനത്ത മഴ തുടരുന്നു; രണ്ടു മരണം
രണ്ട് ദുരിതാശ്വാസ ക്യാമ്പുകളിലായി 11 പേർ കോഴിക്കോട്: ശക്തമായ മഴയെ തുടർന്ന് ജില്ലയില്‍ രണ്ടുപേർ മരിച്ചു. കോഴിക്കോട് താലൂക്കിലെ കല്ലൂട്ടിവയൽ അബ്ബാസിന്റെ മകൻ ഷംസീർ (46), തലക്കുളത്തൂര്‍…

