കോഴിക്കോട്: ക്ഷയരോഗ നിവാരണത്തിനായി
നൂറുദിന പരിപാടികളുടെ ഭാഗമായി ജില്ലാ ഭരണകൂടവും ആരോഗ്യവകുപ്പും സംയുക്തമായി വീഡിയോ/റീൽസ് മത്സരം സംഘടിപ്പിക്കുന്നു. ക്ഷയരോഗം എന്നതാണ് വിഷയം.
വീഡിയോ/റീൽസ് തയ്യാറാക്കി സ്വന്തം ഫേസ്ബുക്/യൂട്യൂബ്/ ഇൻസ്റ്റഗ്രാം പേജിൽ പങ്കുവെക്കുകയാണ് വേണ്ടത്. വീഡിയോ ലിങ്ക്, വീഡിയോ ചെയ്‌തയാളുടെ പേര്, വിലാസം, ഫോൺ നമ്പർ എന്നിവ 9633944922 എന്ന വാട്‌സാപ്പ് നമ്പറിലേക്ക് അയക്കണം.
മത്സരത്തിൽ പങ്കെടുക്കുന്നവർ കോഴിക്കോട് സ്ഥിര താമസക്കാരോ ജോലി ചെയ്യുന്നവരോ പഠിക്കുന്നവരോ ആയിരിക്കണം.
ഒന്നിലധികം പേർ ചേർന്ന് ചെയ്യുന്ന വീഡിയോ ആണെങ്കിൽ മറ്റുള്ളവരെ പ്രതിനിധീകരിച്ചു ഒരാളുടെ പേരും വിലാസവും അയച്ചാൽ മതി.
കൂടുതൽ കാഴ്ചക്കാരെ ലഭിച്ച വീഡിയോക്ക് 10,000 രൂപയും പ്രശസ്‌തി പത്രവും സമ്മാനിക്കും. പ്രശസ്തി പത്രം ജില്ലാ കളക്‌ടർ സമ്മാനിക്കും. സമ്മാന തുക പിന്നീട് ബാങ്ക് അക്കൗണ്ടിൽ ലഭ്യമാകുന്നതാണ്.
ഒരേ വീഡിയോ ഒന്നിലധികം അക്കൗണ്ടുകളിൽ പങ്കുവെക്കുന്ന പക്ഷം കൂടുതൽ കാഴ്ചക്കാരെ ലഭിച്ച വീഡിയോ പരിഗണിക്കും.
വീഡിയോ മാർച്ച് 10 നും 21 നും ഇടക്ക് പങ്കുവെച്ചവയായിരിക്കണം. 22 വരെയുള്ള കാഴ്ചക്കാരുടെ എണ്ണമാണ് മത്സരത്തിന് പരിഗണിക്കുക.

