ആനുകൂല്യങ്ങള്‍ വിതരണം ചെയ്യും

കോഴിക്കോട്: കേരള കെട്ടിട നിര്‍മ്മാണ തൊഴിലാളി ക്ഷേമ ബോര്‍ഡിലെ അംഗതൊഴിലാളി 31-03-2024 വരെയുള്ള കാലയളവിലെ ചികിത്സാ ധനസഹായം, മരണാനന്തര ധനസഹായം, വിവാഹ ധനസഹായം, പ്രസവാനുകൂല്യം, വിദ്യാഭ്യാസാനുകൂല്യം തുടങ്ങിയ ആനുകൂല്യങ്ങളും, പെന്‍ഷന്‍കാര്‍ക്ക് അംശദായ റീഫണ്ട്, മരണാനന്തര ചെലവ് മുതലായ ആനുകൂല്യങ്ങളും ജനുവരി 31 മുതല്‍ വിതരണം ചെയ്യുമെന്ന് ബോര്‍ഡ് ചെയര്‍മാന്‍  വി ശശികുമാര്‍ അറിയിച്ചു. 53.73 കോടി രൂപയുടെ ആനുകൂല്യങ്ങളാണ് എല്ലാ ജില്ലകള്‍ക്കുമായി വിതരണം ചെയ്യുന്നത്.

തദ്ദേശ സ്വയം ഭരണ വകുപ്പ് മുഖേന ബില്‍ഡിംഗ് സെസ്സ് പിരിവ് നടപ്പിലാക്കിയതിനാല്‍ സെസ്സ് പിരിവില്‍ വര്‍ദ്ധനവ് വരുന്ന മുറയ്ക്ക് പെന്‍ഷന്‍ കുടിശ്ശിക അടക്കമുള്ള തുടര്‍ന്നുള്ള കാലയളവിലെ മറ്റാനുകൂല്യങ്ങളും വിതരണം ചെയ്യുന്നതാണെന്നും ചെയര്‍മാന്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *