കോഴിക്കോട്: സംസ്ഥാന തൊഴിലും നൈപുണ്യവും വകുപ്പിന് കീഴിലെ സംസ്ഥാന നൈപുണ്യ വികസന മിഷനും കേരള അക്കാദമി ഫോര്‍ സ്കില്‍സ് എക്സലന്‍സും കോഴിക്കോട് ജില്ലാ ഭരണകൂടവും ജില്ലാ നൈപുണ്യ സമിതിയും സംയുക്തമായി നൈപുണ്യ പരിശീലനങ്ങള്‍ നല്കുന്ന പൊതു, സ്വകാര്യ സ്ഥാപനങ്ങള്‍ക്കായി ജില്ലാതല സമ്മിറ്റ് സംഘടിപ്പിക്കുന്നു.
കോഴിക്കോട് ജില്ലയിലെ നൈപുണ്യ പരിശീലന പങ്കാളികളുടെ സമ്മിറ്റ് ജനുവരി 27 ന് രാവിലെ 9:30 മുതല്‍ കല്ലായി റോഡിലെ വുഡീസ്ബ്ലിഷര് ഹോട്ടലിൽ നടത്തും. മന്ത്രി എ.കെ ശശീന്ദ്രൻ ഉദ്ഘാടനം നിര്‍വഹിക്കും. ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ പൊതു സ്വകാര്യ നൈപുണ്യ പരിശീലന സ്ഥാപനങ്ങൾക്കും ഈ സമ്മിറ്റില്‍ രജിസ്റ്റര്‍ ചെയ്തു പങ്കെടുക്കാം.
നൈപുണ്യ വികസനത്തിനുള്ള അവസരം സംസ്ഥാനത്തെ എല്ലാ വിഭാഗം ജനങ്ങളിലേക്കും എത്തിച്ച് വിവിധ വ്യാവസായിക മേഖലകളില്‍ ലഭ്യമായിട്ടുള്ള തൊഴിലവസരങ്ങള്‍ പ്രയോജനപ്പെടുത്തുന്നതിനു തൊഴിലന്വേഷകരെ പ്രാപ്തമാക്കുന്നതിനുതകുന്ന തരത്തില്‍ സംസ്ഥാനത്തെ നൈപുണ്യ പോഷണ ആവാസ വ്യവസ്ഥ ശക്തിപ്പെടുത്തുക എന്നതാണ് ഈ വര്‍ക്ക്ഷോപ്പിന്റെ സുപ്രധാന ലക്ഷ്യം. ഫോണ്‍ : 9747314481

