കോഴിക്കോട്: എം ടി വാസുദേവൻ നായരുടെ നിര്യാണത്തിൽ സംസ്ഥാനത്ത് രണ്ട് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചതിനാൽ ബേപ്പൂർ അന്താരാഷ്ട്ര വാട്ടർ ഫെസ്റ്റിന്റെ ഡിസംബർ 26, 27 തീയതികളിലെ മുഴുവൻ പരിപാടികളും റദ്ദാക്കിയതായി ജില്ലാ കലക്ടർ അറിയിച്ചു.
ബേപ്പൂർ അന്താരാഷ്ട്ര വാട്ടർ ഫെസ്റ്റിന്റെ ഉദ്ഘാടനം ഡിസംബർ 28 ന് നടക്കും. 29 ലെ പരിപാടികൾ നേരത്തെ നിശ്ചയിച്ചതനുസരിച്ച് നടക്കും.

