ഡിസേബിൾഡ് ക്രിക്കറ്റ്: വെസ്റ്റ് ബംഗാൾ ചാമ്പ്യന്മാർ

കോഴിക്കോട്: നാഷണൽ ഡിസേബിൾഡ് ഇൻഡോർ ക്രിക്കറ്റ് ഗവൺമെന്റ് ഫിസിക്കൽ എജുക്കേഷൻ കോളേജ് ഗ്രൗണ്ടിൽ സമാപിച്ചു. വെസ്റ്റ് ബംഗാൾ ടീം ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി. കേരളമാണ് റണ്ണേഴ്സ് അപ്.

സമാപന ചടങ്ങ് അസിസ്റ്റന്റ് കലക്ടർ ആയുഷ് ഗോയൽ ഉദ്ഘാടനം ചെയ്തു. മലപ്പുറം ജില്ലാ സ്പെഷ്യൽ ജഡ്ജ് എം പി ഷൈജൽ എംപി മുഖ്യാതിഥിയായി. പാരാലിംപിക് കമ്മിറ്റി ഓഫ് ഇന്ത്യ സെക്രട്ടറി ജനറൽ ചന്ദ്രശേഖർ, കേരള ഡിസേബിൾഡ് ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്റ് ഡോ. പി പി പ്രമോദ്, ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് ഒ രാജഗോപാൽ, സി ആർ സി ഡയറക്ടർ ഡോ. റോഷൻ ബിജിലി, ആർ ജയന്ത്കുമാർ, തച്ചിലോട്ട് നാരായണൻ, സുബൈർ കുളക്കാടൻ, ലാലു മോഹൻദാസ്, ലാലു മഹേഷ് എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *