അകലെ

ശ്രീലത

അകലെ അകലെ താഴ്‌വരകളിൽഎന്നും ഉദിക്കുന്ന സൂര്യനെ നോക്കി കാടിൻ്റെ നടുവിൽ ഒളിച്ചുചിരിക്കുന്ന പൂക്കളെ… ചാഞ്ചാടിയാടുന്ന പുൽക്കൊടികൾ തൊട്ടിയുരുമ്മുന്ന സ്നേഹ പൂത്തുമ്പികൾ ആരും കാണാതെ പറന്നെത്തുന്ന കുരുവികൾ പൊൻവെയിലേറ്റുറങ്ങുന്ന കസ്തൂരിമാനുകൾ പൂന്തെന്നലിൻ തേൻ നുകർന്നു പറക്കുന്ന പൂമ്പാറ്റകൾ അസ്തമയത്തിനായ് കണ്ണടച്ചിരിക്കുന്ന മിന്നാമിന്നികൾ ആരും കാണാതെ അകലെ അകലെ ഒരു വിളിപ്പാടകലെ…..

Leave a Reply

Your email address will not be published. Required fields are marked *