കോഴിക്കോട്: ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിക്ക് കീഴില്‍ കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതിക്കു വേണ്ടി ഓഡിയോളജിസ്റ്റ് ആന്റ് സ്പീച്ച് ലാംഗ്വേജ് പത്തോളജിസ്റ്റ് (എസ്എല്‍പി) ഗ്രേഡ്-2 നിയമനം നടത്തുന്നു. യോഗ്യത ബിഎഎസ്എല്‍പി/എംഎഎസ്എല്‍പി , ആര്‍സിഐ രജിസ്ട്രേഷന്. ഒരു വര്‍ഷം കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതിക്കു കീഴിലെ ഓഡിയോളജിസ്റ്റ് ആന്റ് എസ്എല്‍പി ഗ്രേഡ്-2 തസ്തികയില്‍ ജോലി പരിചയം അഭികാമ്യം.വേതനം പ്രതിമാസം 36000 രൂപ. ഒരു വര്‍ഷത്തേക്കാണ് നിയമനം. എല്ലാ ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകളും സഹിതം ഡിസംബര്‍ 12 ന് രാവിലെ 11 മണിക്ക് സൂപ്രണ്ട് ഓഫീസില്‍ നേരിട്ട് എത്തണം. ഫോണ്‍: 0495-2357457.
Related Posts
ഗ്ലോക്കോമ വാരാചരണം; ജില്ലാതല ഉദ്ഘാടനവും നേത്രപരിശോധന ക്യാമ്പും തിങ്കളാഴ്ച
കോഴിക്കോട്: ലോക ഗ്ലോക്കോമ വാരാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനവും നേത്രപരിശോധന ക്യാമ്പും നാളെ (മാർച്ച് 10) തിരുവമ്പാടി കുടുംബാരോഗ്യ കേന്ദ്രത്തിൽ നടക്കും. രാവിലെ 10 ന് തിരുവമ്പാടി ഗ്രാമപഞ്ചായത്ത്…
ചൂട് കൂടുന്നു; മുൻകരുതൽ സ്വീകരിക്കണം
കോഴിക്കോട്: ജില്ലയിൽ അന്തരീക്ഷ താപനില ഉയരുന്ന സാഹചര്യമുള്ളതിനാൽ ജനങ്ങൾ മുൻകരുതൽ എടുക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. ശുദ്ധജലം കുടിക്കുകയും പഴങ്ങൾ, പച്ചക്കറികൾ, സംഭാരം എന്നിവ ആഹാരത്തിൽ…
സഹമിത്ര ഭിന്നശേഷി നിര്‍ണയ ക്യാമ്പ്
കോഴിക്കോട്: ഭിന്നശേഷി ജനങ്ങളുടെ അവകാശരേഖയായ യുഡിഐഡി (ഏകീകൃത സവിശേഷ തിരിച്ചറിയല്‍ കാര്‍ഡ്) കാര്‍ഡുകളുടെ സമ്പൂര്‍ണ വിതരണം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ ജില്ലാ ഭരണകൂടത്തിന്റെ ആഭിമുഖ്യത്തില്‍ വിവിധ വകുപ്പുകളുടെ…

