കോഴിക്കോട്: കഞ്ചാവ് കൈവശം വെച്ച കുറ്റത്തിന് തലക്കുളത്തൂര്‍ ചെങ്ങോട്ടുമല സ്വദേശി മുഹമ്മദ് ഫസലിനെ (32)
കോഴിക്കോട് എക്‌സൈസ് റെയിഞ്ച് ഓഫീസിലെ അസി. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ഗ്രേഡ് ദേവദാസന്‍ വിയും സംഘവും അറസ്റ്റ് ചെയ്തു.
48 ഗ്രാം കഞ്ചാവ് സഹിതം തിങ്കളാഴ്ച പകൽ പാളയം ബസ് സ്റ്റാന്റില്‍ നിന്നാണ് പിടികൂടിയത്.

