കോഴിക്കോട്: കാലിക്കറ്റ് ലോഹന മഹാജൻ നേതൃത്വത്തിൽ കടലിൽ സമുദ്ര പൂജ നടത്തി. ‘സമുദ്ര ദൈവത്തെ’ ആരാധിക്കുന്ന വാർഷിക പരിപാടി ഹിന്ദു കലണ്ടറിലെ സാംവന്ത് 2081 ലെ ആഷാഢ മാസത്തിലെ ശുക്ല പക്ഷത്തിൻ്റെ 2-ാം ദിവസമാണ്. അതിനെ ‘ആഷാദി ബീജ്’ എന്നാണ് വിളിക്കുന്നത്.
വർഷങ്ങൾക്ക് മുമ്പ്, തടി, നാളികേരം, കളിമൺ ഓട് (ടൈൽസ്) തുടങ്ങിയ എല്ലാ വസ്തുക്കളും ഉത്തരേന്ത്യയിലേക്ക് കപ്പൽ വഴി അയച്ചിരുന്നു. കടൽ ക്ഷോഭം, കടൽക്കൊള്ളക്കാർ എന്നിവയിൽ നിന്ന് സംരക്ഷിക്കുന്നതിനും സമൂഹത്തിലും കുടുംബത്തിലും ബിസിനസ്സ്, സമാധാനം, ഐക്യം എന്നിവയുടെ അഭിവൃദ്ധിക്കും വേണ്ടിയാണ് ഈ പൂജകൾ നടത്തുന്നത്.
കഴിഞ്ഞ 81 വർഷമായി ശ്രീ കാലിക്കറ്റ് ലോഹന മഹാജൻ ഈ വാർഷിക പരിപാടി വലിയ വിശ്വാസത്തോടെ ആഘോഷിക്കുന്നു. ‘സുലേലാൽ’ എന്ന് നമ്മൾ വിളിക്കുന്ന കടൽ ദൈവം നമ്മുടെ പ്രധാന ആരാധനാമൂർത്തിയാണ്.
ഒറീസയിൽ ഇത് രഥയാത്ര ആയാണ് ആഘോഷിക്കുന്നത്
പൂജാരി രാജേഷ് റാവൽ പൂജ നടത്തി. ശ്രീ കാലിക്കറ്റ് ലോഹന മഹാജൻ അംഗങ്ങൾ, മയൂർ മജിതിയ, രാജേഷ് സുന്ദ്രാണി, ആർ ജയന്ത് കുമാർ, പ്രതീക് മനേക് എന്നിവർ ഘോഷയാത്ര നയിച്ചു.
ലോഹന മഹാജൻ സമുദ്ര പൂജ നടത്തി

