മൂന്ന് ദിവസംകൊണ്ട് തുള്ളിമരുന്ന് നല്‍കിയത് 2,00,906 കുട്ടികള്‍ക്ക്
കോഴിക്കോട്: പള്‍സ് പോളിയോ ഇമ്യൂണൈസേഷന് പരിപാടിയുടെ മൂന്നാം ദിനമായ ഒക്ടോബര്‍ 14 ന് 8,516 കുട്ടികള്‍ക്ക് കൂടി തുള്ളി മരുന്ന് നല്കി. ഇതില്‍ ഇതര സംസ്ഥാന തൊഴിലാളികളുടെ 157 കുട്ടികളും ഉള്‍പ്പെടുന്നു. ആരോഗ്യ പ്രവര്‍ത്തകര്‍ വീടുകളിലെത്തിയും റെയില്‍വേ സ്റ്റേഷന്, ബസ് സ്റ്റാന്‍ഡ് തുടങ്ങിയ ട്രാന്‍സിറ്റ് ബൂത്തുകള്‍ വഴിയും സര്‍ക്കാര്‍ ആരോഗ്യ കേന്ദ്രങ്ങള്‍ വഴിയുമാണ് പോളിയോ മരുന്ന് നല്‍കിയത്. ഇതോടെ ജില്ലയില്‍ ആകെ പോളിയോ തുള്ളി മരുന്ന് ലഭിച്ച കുട്ടികളുടെ എണ്ണം 2,00,906 ആയി. ഇതില്‍ 1,444 പേര് അതിഥി തൊഴിലാളികളുടെ കുട്ടികളാണ്. ജില്ലയില്‍ അഞ്ച് വയസ്സില്‍ താഴെയുള്ള 2,06,363 കുട്ടികളാണുള്ളത്. അതില്‍ 97.36% പേര്‍ക്കാണ് തുള്ളിമരുന്ന് നല്‍കിയത്.

