ഉദ്ഘാടനം 20 ന്;
ചാലിയാർ തീരത്ത് ഫ്ലോട്ടിങ് ജെട്ടികൾ ഒരുങ്ങി 

മനാഫ് താഴത്ത്

ഫറോക്ക്: ചാലിയാർ കേന്ദ്രീകരിച്ച് ഹൗസ് ബോട്ട് ടൂറിസത്തിന് ഉൾപ്പെടെ സൗകര്യമൊരുക്കി  ഫ്ലോട്ടിങ് ജെട്ടികൾ
സജ്ജമായി.
ഫറോക്ക് പഴയ ഇരുമ്പു പാലത്തിനും “വീ”പാർക്കിനും സമീപത്തായി പുതുതായി നവീകരിച്ച പുഴയോരത്തും കോഴിക്കോട് – രാമനാട്ടുകര ഓൾഡ് എൻഎച്ചിന്  സമീപം പുതിയ സിപ്പ് ലൈൻ പാർക്കിനോട് ചേർന്നുമാണ് രണ്ട് ബോട്ട് ജെട്ടികൾ ഒരുക്കിയിരിക്കുന്നത്. ഇതിൻ്റെ ഉദ്ഘാടനം 20 ന് ഞായർ വൈകിട്ട് ആറിന് മന്ത്രി പി എ മുഹമ്മദ് റിയാസ് നിർവഹിക്കും.

സർക്കാർ 71 ലക്ഷം രൂപ ചെലവിട്ടാണ്
രണ്ട് ജെട്ടികൾ  ഒരുക്കിയത്. എച്ച്ഡിപിഇ  (High Density Poly ethylene) കട്ടകൾ കൂട്ടിയോജിപ്പിച്ചാണ്
വെള്ളത്തിൽ പൊങ്ങിക്കിടക്കുന്ന ജെട്ടി നിർമാണം. ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിനാണ് ഇതിൻ്റെ മേൽനോട്ടം


ചാലിയാറിൽ
ഹൗസ് ബോട്ട് സർവീസുകൾ വിപുലപെടുത്തി , സാഹസിക ടൂറിസത്തിനുമുൾപ്പെടെ
അടിസ്ഥാന സൗകര്യമൊരുക്കുന്നതിനൊപ്പമാണ്   ബോട്ടു ജെട്ടികൾ ഒരുക്കിയിട്ടുള്ളത്. എച്ച്ഡിപിഇ കട്ടകൾ ഉപയോഗിച്ചുള്ള ഒഴുകുന്ന
ജെട്ടിയായതിനാൽ പുഴയിലെ ജലവിതാനത്തിലുള്ള വ്യത്യാസത്തിനും വെള്ളത്തിൻ്റെ ഒഴുക്കിനും അനുസരിച്ച്  മാറ്റി സ്ഥാപിക്കാനാകും.

ചാലിയാർ കേന്ദ്രീകരിച്ച്
സ്വകാര്യ ഏജൻസികൾ ടൂറിസ്റ്റ് ബോട്ട് സർവീസ് നടത്തുന്നുണ്ടെങ്കിലും പ്രധാന റോഡ് ഗതാഗത സൗകര്യമുള്ളയിടങ്ങളിൽ നിലവിൽ ടൂറിസ്റ്റ് ബോട്ട് ജെട്ടികളില്ല. ഈ പ്രശ്നം പരിഹരിക്കുന്നതിനും വിനോദ സഞ്ചാര വകുപ്പിന് കീഴിൽ  ബോട്ട് സർവീസ് പ്രോത്സാഹിപ്പിക്കുന്നതിനും ജെട്ടികൾ ഉപകരിക്കും.

Leave a Reply

Your email address will not be published. Required fields are marked *