കോഴിക്കോട്: കുഷ്ഠരോഗ നിര്‍ണയ ഭവന സന്ദര്‍ശന പരിപാടിയുടെ ഭാഗമായി കോഴിക്കോട് ജില്ലാ ജയിലിൽ ആരോഗ്യ ബോധവല്‍ക്കരണ ക്ലാസ്സും ത്വക്ക് പരിശോധനയും നടന്നു. ക്യാമ്പിന്റെ ഉദ്ഘാടനം ഡെപ്യൂട്ടി ഡിഎംഒ ഡോ. വി ആര്‍ ലതിക നിര്‍വഹിച്ചു. ജയില്‍ കോ- ഓര്‍ഡിനേറ്റര്‍ ഇ പ്രസുദന്‍ പദ്ധതി അവതരണം നടത്തി. ടെക്നിക്കല്‍ അസിസ്റ്റന്റ് ടി എ ജോയ് തോമസ്, ഡെപ്യൂട്ടി എജുക്കേഷന്‍ ആന്റ് മീഡിയ ഓഫീസര്‍ ബി എസ് മണിലാല്‍, അസി. സൂപ്രണ്ട് പി കെ പ്രകാശന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. വെല്‍ഫയര്‍ ഓഫീസര്‍ കെ കെ സുരേഷ് ബാബു സ്വാഗതവും ഡെപ്യൂട്ടി ജയില്‍ ഓഫീസര്‍ കെ രാജേഷ് നന്ദിയും പറഞ്ഞു.

