കോഴിക്കോട്:24 ഫ്രെയിം ഗ്ലോബലിന്റെയും റോട്ടറി കാലിക്കറ്റ് സൈബർ സിറ്റിയുടെയും ആഭിമുഖ്യത്തിൽ ഡിസംബർ 10 ന് നടക്കുന്ന അവാർഡ് നൈറ്റിന്റെ ബ്രോഷർ പ്രകാശനം ചെയ്തു. മാതൃഭൂമി ചെയർമാൻ & മാനേജിങ് ഡയറക്ടർ പി വി ചന്ദ്രൻ ഗായകൻ പി കെ സുനിൽകുമാറിന് നൽകി പ്രകാശനം നിർവഹിച്ചു.ചടങ്ങിൽ 24 ഫ്രെയിം സെക്രട്ടറി ബിനു വണ്ടൂർ, റോട്ടറി മുൻ ഡിസ്ട്രിക്ട് ഗവർണർ ഡോക്ടർ രാജേഷ് സുഭാഷ്, റോട്ടറി കാലിക്കറ്റ് സൈബർ സിറ്റി പ്രസിഡന്റ് സക്കീർ ഹുസൈൻ മുല്ല വീട്ടിൽ, റോട്ടറി ഡിസ്ട്രിക്ട് ചെയറും പ്രോഗ്രാം ചെയറുമായ സന്നാഫ് പാലക്കണ്ടി, ഡോ. മുഹമ്മദ് ഉണ്ണി ഒളക്കര, മാതൃഭൂമി ഡയറക്ടർ ഷെറിൻ ഗംഗാധരൻ, നസീറലി കുഴികാടൻ എന്നിവർ പങ്കെടുത്തു
ബ്രോഷർ പ്രകാശനം

