കേരളം പാടി റെക്കോഡുമായി

കോഴിക്കോട് ബീച്ചിൽ കോഴിക്കോട്: കോഴിക്കോട് ബീച്ചിൽ സ്വാതന്ത്ര്യ ദിനത്തിൽ ഗായകർ പങ്കെടുത്ത ദേശീയോദ്ഗ്രഥന പരിപാടി. തിരുവനന്തപുരം പാട്ടിന്റെ കൂട്ടുകാരും വാനമ്പാടികളും സംഘടിപ്പിച്ച പ്രോഗ്രാമിൽ 10,089 പേർ ഒന്നായി ദേശഭക്തി ഗാനവും ദേശീയ ഗാനവും ആലപിച്ചു. കേരളം പാടുന്നു ദേശത്തിനായ് എന്ന പേരിലാണ് ഗിന്നസ് റെക്കോഡിൽ ഇടംപിടിച്ച പരിപാടി സംഘടിപ്പിച്ചത്. മുൻ മേയർ തോട്ടത്തിൽ രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. പാട്ടിന്റെ  കൂട്ടുകാർ പബ്ലിക്കേഷൻസിന്റെ  പ്രഥമ പുസ്തകമായ ഡോ. ബി. വേണുഗോപാലൻ നായർ രചിച്ച ഗാനമേളകളുടെ ചരിത്രം കൗൺസിലർ റിനീഷ് ബി.എം.എച്ച് സി ഇ. ഒ.ഡോ. അനന്ത് മോഹന് നൽകി പ്രകാശനം ചെയ്തു. സെക്രട്ടറി പനച്ചിമൂട് ഷാജഹാൻ, നയാസ് ഇല്യാസ്, ഗിന്നസ് സത്താർ ആദൂർ, ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് മിലി മോഹൻ എന്നിവർ സംസാരിച്ചു.

പങ്കുവയ്ക്കുക
പരസ്യം ആസ്റ്റർ മിംസ് കോഴിക്കോട് — ലേസർ ആൻജിയോപ്ലാസ്റ്റി. ബുക്കിംഗ്: +91 96565 39000