കോഴിക്കോട്: ഡയറ്റില്‍ 2025-27 വര്‍ഷത്തെ ഡി.എല്‍.എഡ് (സംസ്‌കൃതം) കോഴ്‌സില്‍ ഒഴിവുള്ള സീറ്റിലേക്ക് ഒക്ടോബര്‍ 21ന് വടകര പുത്തൂര്‍ സെന്ററില്‍ സ്പോട്ട് അഡ്മിഷന്‍ നടത്തും. അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍, നിശ്ചിത മാതൃകയിലുള്ള മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ്, ടി സി, കമ്യൂണിറ്റി, നേറ്റിവിറ്റി സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം രാവിലെ 10ന് ഓഫീസിലെത്തണം. ഫോണ്‍: 0496 2524426.

