കോഴിക്കോട്: സംസ്ഥാന യുവജനക്ഷേമ ബോർഡിന്റെ നേതൃത്വത്തിൽ കലാഭവൻ മണിയുടെ സ്മരാണാർത്ഥം നടത്തുന്ന നാടൻ പാട്ട് മത്സരത്തിൽ ജില്ലയിൽ അഫിലിയേറ്റു ചെയ്തിട്ടുള്ള യൂത്ത് / യുവ/ യുവതി ക്ലബ്ബുകൾക്ക് പങ്കെടുക്കാമെന്ന് ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസർ അറിയിച്ചു. മത്സരത്തിൽ ടീമുകൾക്ക് പരമാവധി 10 പേരെ പങ്കെടുപ്പിക്കാം. 10 മിനിറ്റാണ് മത്സരത്തിന് അനുവദിക്കുന്ന പരമാവധി സമയം. പിന്നണിയിൽ പ്രീ റെക്കോഡിംങ്ങ് മ്യൂസിക്ക് അനുവദിക്കുന്നതല്ല. ജില്ലാതല മത്സരങ്ങളിൽ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ നേടുന്ന ടീമുകൾക്ക് യഥാക്രമം 25000, 10000, 5000 വീതം പ്രൈസ് മണിയായി ലഭിക്കും. സംസ്ഥാനതല മത്സരങ്ങളിൽ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ നേടുന്ന ടീമുകൾക്ക് യഥാക്രമം 100000, 75000, 50000, വീതം പ്രൈസ് മണിയായി ലഭിക്കും. പ്രായപരിധി 18 നും 40 നും മധ്യേ. അപേക്ഷിക്കേണ്ട അവസാന തിയ്യതി : ഫെബ്രുവരി 29. മത്സര തിയ്യതി : 2024 മാർച്ച് രണ്ട് വൈകീട്ട് അഞ്ചിന്. വേദി : കുന്നുമ്മൽ ബ്ലോക്കിലെ കുറ്റ്യാടി പഞ്ചായത്തിൽ ( പഞ്ചായത്ത് സ്റ്റേഡിയം നിട്ടൂർ) ഫോൺ : 0495 2373371, 9605098243, 8138898124.
Related Posts
രാഘവൻമാസ്റ്റർ നാടോടിഗാന പാരമ്പര്യത്തെ തൊട്ടുണർത്തി
കോഴിക്കോട്:നാടോടിഗാന പാരമ്പര്യത്തെ തൊട്ടുണർത്തി മലയാളികളുടെ മനസ്സിൽ പ്രതിഷ്ഠിച്ച സംഗീത സംവിധായകനായിരുന്നു കെ രാഘവൻമാസ്റ്റർ എന്ന് കവി പി പി ശ്രീധരനുണ്ണി പറഞ്ഞു.കെ രാഘവൻമാസ്റ്ററുടെഓർമ്മദിനത്തോടനുബന്ധിച്ച് രാഘവൻമാസ്റ്റർ ഫൗണ്ടേഷൻ കല…
ആസ്വാദകരുടെ മനം കവർന്ന് ബീച്ചിൽ റഫി ഗാനങ്ങൾ ഒഴുകി
കോഴിക്കോട്: എത്ര കേട്ടാലും മതിവരാത്ത റഫി ഗാനങ്ങൾ ഒരിക്കൽ കൂടി സംഗീതാസ്വാദകരുടെ മനം കവർന്നു പ്രത്യേകിച്ച് കോഴിക്കോട്ടെ റഫി ആരാധകരുടെ.അനശ്വര ഗായകൻ മുഹമ്മദ് റഫിയുടെ 101 -ാം…
ബ്രോഷർ പ്രകാശനം
കോഴിക്കോട്: പാട്ടിന്റെ കൂട്ടുകാർ 10 -ാം വാർഷികത്തോടനുബന്ധിച്ച് ഫെബ്രുവരി 3 ന് ടൗൺ ഹാളിൽ നടക്കുന്ന പരിപാടിയുടെ ബ്രോഷർ പ്രകാശനം ചെയ്തു. സാമൂഹിക പ്രവർത്തകൻ സന്നാഫ് പാലക്കണ്ടിപാട്ടിന്റെ…

