കല സുവർണ ജൂബിലിക്ക് ഫെബ്രുവരി 6 ന് തുടക്കം; ഉദ്ഘാടനം എം ടി


കോഴിക്കോട്: കോഴിക്കോട് ആർട്ട് ലവേഴ്സ് അസോസിയേഷൻ (കല)സുവർണ ജൂബിലി ആ ഘോഷം എം ടി വാസുദേവൻ നായർ ഉദ്ഘാടനം ചെയ്യും
ഫെബ്രുവരി 6 ന് വൈകീട്ട് 6 ന് കോഴിക്കോട് കൾച്ചറൽ ബീച്ചിലാണ് ചടങ്ങ്. ഒ എൻ വി സ്മരണാഞ്ജലിയുടെ ഭാഗമായി ഒ എൻ വിയുടെ ചെറുമകളും ഗായികയുമായ അപർണ രാജീവ് നയിക്കുന്ന സംഗീത നിശയും അരങ്ങേറും.

സംഘാടക സമിതി യോഗത്തിൽ വിനീഷ് വിദ്യാധരൻ അധ്യക്ഷത വഹിച്ചു. ജനറൽ കൺവീനർ അഡ്വ. കെ.പി അശോക് കുമാർ, ട്രഷറർ കെ സുബൈർ, കെ വിജയരാഘവൻ, എൻ ചന്ദ്രൻ, സന്നാഫ് പാലക്കണ്ടി, കെ പി രമേഷ്, പി കെ കൃഷ്ണനുണ്ണി രാജ കെ സലാം, എം പ്രേമരാജ്, അഡ്വ. കെ എൻ കാദിരി, കെ ശിവദാസ് എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *