ടൗൺഹാളിന്റെ കഥ

Calicut Town Hall

കോഴിക്കോട് ടൗൺഹാളിന് പറയാനുണ്ട് വിക്ടോറിയ രാജ്ഞിയുടെ ഭരണത്തിന്റെ ജൂബിലി ആഘോഷ കഥ. ബ്രിട്ടീഷ് രാജ്ഞിയായിരുന്ന വിക്ടോറിയയുടെ ഭരണത്തിന്റെ ജൂബിലി ആഘോഷം കെങ്കേമമായി ബ്രിട്ടീഷ് ഇന്ത്യ കൊണ്ടാടി. മലബാറിലും ആഘോഷം പൊടിപൊടിച്ചു. ഇ കെ കൃഷ്ണനായിരുന്നു ജൂബിലി ആഘോഷ കമ്മിറ്റി ചെയർമാൻ. ആഘോഷ ത്തിമർപ്പ് കഴിഞ്ഞപ്പോൾ കമ്മിറ്റിക്ക് 1750 ഉറുപ്പിക മിച്ചം വന്നു.
ഈ തുക കൊണ്ട് എന്തു ചെയ്യണമെന്ന ആലോചനയിൽ നിന്നാണ് കോഴിക്കോട്ട് ഇന്നു കാണുന്ന ടൗൺഹാൾ രൂപംകൊണ്ടത്. ജൂബിലി ആഘോഷത്തിന്റെ ഓർമയ്ക്കായി വിക്ടോറിയ ജൂബിലി ഹാൾ നിലവിൽ വന്നു. ഇന്ന് ഇത് വിക്ടോറിയ ജൂബിലി ഹാളല്ല, വെറും ടൗൺഹാൾ മാത്രമാണ്.

Leave a Reply

Your email address will not be published. Required fields are marked *