‹

ഓഫീസില്‍ വിവരം സൂക്ഷിച്ചില്ലെങ്കില്‍ മേധാവിക്കെതിരെ നടപടി: വിവരാവകാശ കമീഷണർ

കോഴിക്കോട്: ഓഫീസുകള്‍ സംബന്ധമായ വിവരങ്ങളും രേഖകളും പട്ടിക തിരിച്ച് സൂചിക തയാറാക്കി സൂക്ഷിക്കണമെന്നും ഈ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാത്ത ഓഫീസ് മേധാവികള്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും വിവരാവകാശ കമീഷണര്‍ ഡോ. കെ എം ദിലീപ്. കോഴിക്കോട് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന വിവരാവകാശ കമീഷന്‍ സിറ്റിങ്ങില്‍ പരാതികള്‍ പരിഗണിക്കുകയായിരുന്നു അദ്ദേഹം.

പരിഗണിച്ച 40 പരാതികളില്‍ 35 എണ്ണം തീര്‍പ്പാക്കി. പോലീസ്, വിദ്യാഭ്യാസം, തദ്ദേശ സ്വയംഭരണം, വിജിലന്‍സ്, പൊതുവിതരണ വകുപ്പ് തുടങ്ങിയവയുമായി ബന്ധപ്പെട്ടവയായിരുന്നു പരാതികള്‍.

പങ്കുവയ്ക്കുക
പരസ്യം ആസ്റ്റർ മിംസ് കോഴിക്കോട് — പ്രോസ്റ്റേറ്റ് വീക്കത്തിന് സർജറിയില്ലാതെ പരിഹാരം. വിളിക്കൂ: +91 8113 098000, +91 7561 809000