കോഴിക്കോട്: പത്താംതരം തുല്യതാ കോഴ്സിലെ പതിനെട്ടാം ബാച്ചിന്റെ പൊതുപരീക്ഷ നവംബര്‍ എട്ട് മുതല്‍ 18 വരെ നടക്കും. ആദ്യമായി പരീക്ഷ എഴുതുന്നവര്‍ക്കും (റഗുലര്‍ വിഭാഗം) മുന്‍ വര്‍ഷങ്ങളില്‍ ഗ്രേഡിങ് രീതിയില്‍ പരീക്ഷ എഴുതി പരാജയപ്പെട്ടവര്‍ക്കും (പ്രൈവറ്റ്) അപേക്ഷിക്കാം.
പരീക്ഷാ ഫീസ് (റഗുലര്‍ വിഭാഗം 750 രൂപ, പ്രൈവറ്റ് വിഭാഗം പേപ്പര്‍ ഒന്നിന് 100 രൂപ) ബന്ധപ്പെട്ട പരീക്ഷാകേന്ദ്രം സൂപ്രണ്ടിന് നല്‍കണം. പിഴയില്ലാതെ ഒക്ടോബര്‍ ഏഴ് വരെയും പത്ത് രൂപ പിഴയോടെ ഒക്ടോബര്‍ ഒമ്പത് വരെയും ഫീസ് സ്വീകരിക്കും. ഫോണ്‍: 9446630185.

