സ്റ്റുഡന്റ് കൗണ്‍സലര്‍ നിയമനം

കോഴിക്കോട്: വിവിധ പ്രീ-മെട്രിക് ഹോസ്റ്റലുകളിലെ സ്റ്റുഡന്റ് കൗണ്‍സിലറുടെ ഒഴിവിലേക്ക് (വനിത) കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തും. യോഗ്യത: എംഎ സൈക്കോളജി, എംഎസ്ഡബ്ല്യു (സ്റ്റുഡന്റ് കൗണ്‍സലിങ്ങില്‍ പരിശീലനം നേടിയവരാകണം), എം എസ് സി സൈക്കോളജി (കേരളത്തിന് പുറത്തുള്ള സര്‍വകലാശാലയില്‍നിന്ന് യോഗ്യത നേടിയവര്‍ തുല്യത സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം). പ്രായപരിധി: 2025 ജനുവരി ഒന്നിന് 25-45. അസല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും സഹിതം ജൂലൈ 22ന് രാവിലെ 11ന് ജില്ലാ ട്രൈബല്‍ ഡെവലപ്മെന്റ് ഓഫീസില്‍ അഭിമുഖത്തിനെത്തണം. ഫോണ്‍: 0495 2376364.