സ്പോട്ട് അഡ്മിഷൻ

കോഴിക്കോട്: ഗവ. വനിത പോളിടെക്നിക് കോളേജിലെ 2025-26 വര്‍ഷത്തെ ലാറ്ററല്‍ എന്‍ട്രി രണ്ടാം വര്‍ഷത്തേക്കുള്ള ഒന്നാം സ്പോട്ട് അഡ്മിഷന്റെ കൗണ്‍സലിങ് ജൂണ്‍ 23ന് രാവിലെ ഒമ്പത് മുതല്‍ കോളേജില്‍ നടക്കും. www.polyadmission.org/LET വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ച കോഴിക്കോട് ജില്ലാ റാങ്ക്‌ലിസ്റ്റില്‍ ഉള്ളവര്‍ക്കും പുതുതായി അപേക്ഷിച്ചവര്‍ക്കും പങ്കെടുക്കാം. അന്ന് രാവിലെ ഒമ്പതിനും 10.30നും ഇടയില്‍ പോളിടെക്നിക്കില്‍ നേരിട്ടെത്തി രജിസ്റ്റര്‍ ചെയ്യണം. പുതിയ അപേക്ഷകരില്‍നിന്നും നിലവില്‍ റാങ്ക്‌ലിസ്റ്റില്‍ ഉള്‍പ്പെട്ടവരില്‍നിന്നും രജിസ്റ്റര്‍ ചെയ്തവരെ ഉള്‍പ്പെടുത്തി അന്ന് രാവിലെ 11ന് പ്രസിദ്ധീകരിക്കുന്ന റാങ്ക് ലിസ്റ്റില്‍നിന്ന് അഡ്മിഷന്‍ നടത്തും. പ്രവേശനത്തിനെത്തുന്നവര്‍ ആവശ്യമായ രേഖകളുമായി എത്തണം.