സ്‌പോട്ട് അഡ്മിഷൻ

കോഴിക്കോട്: ടൂറിസം വകുപ്പിന് കീഴിലുള്ള കോഴിക്കോട് സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹോസ്പിറ്റാലിറ്റി മാനേജ്മെന്റില്‍ ഒന്നര വര്‍ഷത്തെ ഫുഡ് പ്രൊഡക്ഷന്‍ ഡിപ്ലോമ കോഴ്സില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് സ്‌പോട്ട് അഡ്മിഷന്‍ നടത്തും. പ്ലസ് ടു മാര്‍ക്കിന്റെ അടിസ്ഥാനത്തിലാകും പ്രവേശനം. പട്ടികജാതി-പട്ടികവര്‍ഗ വിഭാഗക്കാര്‍ക്ക് സീറ്റ് സംവരണം ഉണ്ടാകും. പട്ടികജാതി/പട്ടികവര്‍ഗ വിഭാഗക്കാര്‍ക്കും മറ്റു യോഗ്യരായ പിന്നാക്ക വിഭാഗക്കാര്‍ക്കും വിദ്യാഭ്യാസ ആനുകൂല്യങ്ങള്‍ ലഭിക്കും. യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുമായി സെപ്റ്റംബര്‍ 15ന് രാവിലെ 10ന് ഓഫീസില്‍ കൂടിക്കാഴ്ചക്കെത്തണം. പ്രായപരിധിയില്ല. ഫോണ്‍: 0495 2385861, 9037098455.

Leave a Reply

Your email address will not be published. Required fields are marked *