കോഴിക്കോട്: ജില്ലയില്‍ ഇന്‍ഷൂറന്‍സ് മെഡിക്കല്‍ സർവീസസ് വകുപ്പില്‍ സ്റ്റാഫ് നഴ്സ് ഗ്രേഡ്-2 (കാറ്റഗറി നം. 302/23) തസ്തിക, കോഴിക്കോട് ജില്ലയില്‍ എഡ്യൂക്കേഷന്‍ വകുപ്പില്‍ പാര്‍ട്ട് ടൈം ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ (അറബിക്) യുപിഎസ് (കാറ്റഗറി നമ്പര്‍: 197/23) തസ്തിക എന്നിവയുടെ തെരഞ്ഞെടുപ്പിനായുള്ള ചുരുക്കപ്പട്ടികകള്‍ പ്രസിദ്ധീകരിച്ചു.
കോഴിക്കോട് ജില്ലയില്‍ വനം വകുപ്പില്‍ ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ ഫസ്റ്റ് എന്‍സിഎ – എസ് സി (കാറ്റഗറി നം: 228/23), ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ കേെ എന്‍സിഎ – എസ് ടി (കാറ്റഗറി നം: 226/23) എന്നീ തസ്തികകളുടെ ഫിസിക്കല്‍ മെഷര്‍മെന്റ് ആന്റ് ഫിസിക്കല്‍ എഫിഷ്യന്‍സി ടെസ്റ്റ് നടത്തുന്നതിനായി 2024 ആഗസ്റ്റ് 27ന് വന്ന ചുരുക്കപ്പട്ടികകള്‍ ജില്ലാ പി.എസ്.സി ഓഫീസര്‍ പ്രസിദ്ധീകരിച്ചു.

