ഗതാഗത നിയന്ത്രണം
കോഴിക്കോട്: ജില്ലയിലെ കിഫ്ബി പദ്ധതിയിൽ ഉൾപ്പെട്ട കിഫ്ബി- മലയോര ഹൈവേ തലയാട്- മലപുറം (പടിക്കൽ വയൽ -21/6 മൈൽ) റോഡിന്റെ നിർമ്മാണ പ്രവൃത്തി നടക്കുന്നതിനാൽ നവംബർ 18 മുതൽ ഈ റോഡിലൂടെയുള്ള വാഹന ഗതാഗതം നിയന്ത്രിച്ചിരിക്കുന്നതായി കേരള റോഡ് ഫണ്ട് ബോർഡ് പ്രോജക്ട് മാനേജ്മെൻറ് യൂണിറ്റ് കോഴിക്കോട്/ വയനാട് ഡിവിഷൻ അറിയിച്ചു.
അഭിമുഖം
കോഴിക്കോട്: ഗവ. മെഡിക്കൽ കോളേജിലെ ഫാമിലി മെഡിസിൻ, കാർഡിയോ വാസ്കുലാർ ആൻഡ് തൊറാസിക് സർജറി എന്നീ വകുപ്പുകളിലെ അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിൽ താൽക്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. 70,000 രൂപ മൊത്തം ശമ്പളത്തിൽ പരമാവധി ഒരു വർഷത്തേക്കാണ് നിയമനം. യോഗ്യത: എംബിബിഎസ് ഡിഗ്രി/ ട്രാവൻകൂർ കൊച്ചിൻ /കേരള മെഡിക്കൽ കൗൺസിൽ രജിസ്ട്രേഷൻ. ഫാമിലി മെഡിസിൻ വകുപ്പിലേക്ക് ഫാമിലി മെഡിസിൻ പോസ്റ്റ് ഗ്രാജുവേറ്റ് ഡിഗ്രി ഉള്ളവർക്കും കാർഡിയോ വാസ്കുലാർ ആൻഡ് തൊറാസിക് സർജറി വകുപ്പിലേക്ക് എംസിഎച്ച് കാർഡിയോ വാസ്കുലാർ ആൻഡ് തൊറാസിക് സർജറി ഉള്ളവർക്കും മുൻഗണന ലഭിക്കും. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ വെള്ളക്കടലാസിൽ എഴുതിയ അപേക്ഷയോടൊപ്പം ഓഫീസിൽ നിന്നും അന്നേദിവസം ലഭിക്കുന്ന നിശ്ചിത മാതൃകയിലുള്ള അപേക്ഷ പൂരിപ്പിച്ചു യോഗ്യതകളും വയസ്സ് മുൻ പരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളുടെ പകർപ്പ് സഹിതം പ്രിൻസിപ്പൽ ഓഫീസിൽ നവംബർ 25 ന് രാവിലെ 11 ന് ഹാജരാവണം. കൂടുതൽ വിവരങ്ങൾക്ക് : 0495 2350205
ക്വട്ടേഷൻ ക്ഷണിച്ചു
കോഴിക്കോട്: ട്രൈബൽ ഡവലപ്മെന്റ് ഓഫീസിനു കീഴിൽ പ്രവർത്തിക്കുന്ന പുതുപ്പാടി പ്രീമെട്രിക് ഗേൾസ് ഹോസ്റ്റലിലേക്കും (40 വിദ്യാർത്ഥിനികൾ) ഈസ്റ്റ്ഹിൽ പ്രീമെട്രിക് ഗേൾസ് ഹോസ്റ്റലിലേക്കും (72 വിദ്യാർത്ഥിനികൾ) 2023-24 അധ്യയന വർഷം സാനിറ്ററി നാപ്കിൻ ബേർണിംഗ് മെഷീൻ വിതരണം ചെയ്യുന്നതിന് തയ്യാറുള്ള അംഗീകൃത സ്ഥാപനങ്ങളിൽ നിന്ന് മുദ്രവെച്ച ക്വട്ടേഷനുകൾ ക്ഷണിച്ചു. ക്വട്ടേഷനുകൾ കോഴിക്കോട് സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന ജില്ലാ പട്ടിക വർഗ്ഗ വികസന ഓഫീസർക്ക് നവംബർ 23 ന് പകൽ 3 നുമുൻപായി ലഭിക്കണം. അന്നേ ദിവസം 3.30 ന് ക്വട്ടേഷനുകൾ തുറക്കും.
കൂടുതൽ വിവരങ്ങൾക്ക്: 0495 2376364

