കോഴിക്കോട്: സംസ്ഥാന സര്‍ക്കാരിന്റെ ഇലക്ട്രോണിക്‌സ് ആന്‍ഡ് ഐടി വകുപ്പിനു കീഴിലെ സി-ഡിറ്റ് അഞ്ചു മുതല്‍ പ്ലസ്ടു വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്കായി നടത്തുന്ന അവധിക്കാല കമ്പ്യൂട്ടര്‍ പരിശീലനത്തിന് ഒഴിവുള്ള സീറ്റുകളിലേക്ക് ഏപ്രില്‍ 10 നകം അപേക്ഷിക്കാമെന്ന് രജിസ്ട്രാര്‍ അറിയിച്ചു.
പൈത്തണ്‍, പിഎച്ച്പി, ജാവാ, സി++ എന്നീ പ്രോഗ്രാമിംഗ് ഭാഷകളും ഗ്രാഫിക് ഡിസൈനിങ്, വെബ് ഡിസൈനിംഗ്, ഡെസ്‌ക് ടോപ്പ് പബ്ലിഷിംഗ്, അനിമേഷന്‍, ഓഫീസ് ഓട്ടോമേഷന്‍, അക്കൌണ്ടിംഗ്, ഹാര്‍ഡ്‌വെയര്‍, നെറ്റ്‌വര്‍ക്കിംഗ്, റോബോട്ടിക്‌സ് തുടങ്ങി ഇരുപതോളം കോഴ്‌സുകളിലും, ”വൈബ്രന്റ് ഐടി”യില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ഡേറ്റാ സയന്‍സ്, ഡിസൈന്‍ തിങ്കിംഗ്, ആഗ്മെന്റഡ്-വിര്‍ച്വല്‍ റിയാലിറ്റി, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്, സോഷ്യല്‍ മീഡിയ എത്തിക്‌സ്, പേഴ്‌സണാലിറ്റി ഡെവലപ്പ്‌മെന്റ് എന്നിവയിലുമാണ് പരിശീലനം.
വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പരിധിയില്‍ വരുന്ന സി-ഡിറ്റിന്റെ അംഗീകൃത പരിശീലനകേന്ദ്രങ്ങള്‍ വഴിയാണ് കുട്ടികള്‍ക്ക് രണ്ടു മാസത്തെ പരിശീലനം നല്‍കുന്നത്.
പരിശീലനത്തില്‍ പങ്കെടുക്കുന്ന എല്ലാ കുട്ടികള്‍ക്കും ടെക്സ്റ്റ് ബുക്കും സ്‌കൂള്‍ബാഗും സൗജന്യമായി നല്‍കും. രജിസ്‌ട്രേഷനും വിവരങ്ങള്‍ക്കും www.cdit.org സന്ദര്‍ശിക്കുക. മൊബൈല്‍/വാട്‌സാപ്പ് നം. 98958 89892.
ഐ.എച്ച്.ആര്‍.ഡി പരീക്ഷാഫലം പ്രസിദ്ധപ്പെടുത്തി
ഐ.എച്ച്.ആര്‍.ഡി. 2024 ഫെബ്രുവരിയില്‍ നടത്തിയ ഒന്നും രണ്ടും സെമസ്റ്റര്‍ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ് (പി.ജി.ഡി.സി.എ) /ഒന്നും രണ്ടും സെമസ്റ്റര്‍ ഡിപ്ലോമ ഇന്‍ ഡാറ്റാ എന്‍ട്രി ടെക്‌നിക്‌സ് ആന്റ് ഓഫീസ് ഓട്ടോമേഷന്‍ (ഡി.ഡി.റ്റി.ഒ.എ)/ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ് (ഡി.സി.എ) എന്നീ കോഴ്‌സുകളുടെ റഗുലര്‍ / സപ്ലിമെന്ററി / മേഴ്‌സി ചാൻസ് പരീക്ഷാഫലവും, സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ ലൈബ്രറി ആന്റ് ഇന്‍ഫര്‍മേഷന്‍ സയന്‍സ് (സി.സി.എല്‍.ഐ.എസ്) കോഴ്‌സിന്റെ റഗുലര്‍ /സപ്ലിമെന്ററി പരീക്ഷാഫലവും പ്രസിദ്ധീകരിച്ചു.
പരീക്ഷാഫലവും മാര്‍ക്കിന്റെ വിശദാംശങ്ങളും അതാത് പരീക്ഷാകേന്ദ്രങ്ങളില്‍ ബന്ധപ്പെട്ടാല്‍ അറിയാം. കൂടാതെ ഐ.എച്ച്.ആര്‍.ഡി.യുടെ വെബ്‌സൈറ്റിലും (www.ihrd.ac.in) പരീക്ഷാഫലം പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. പുനര്‍മൂല്യനിര്‍ണയത്തിനുള്ള അപേക്ഷകള്‍ ഏപ്രില്‍ 18 വരെ അതാത് പരീക്ഷാകേന്ദ്രങ്ങളില്‍ പിഴ കൂടാതെയും ഏപ്രില്‍ 20 വരെ 200 രൂപ ലേറ്റ് ഫീ സഹിതവും സമര്‍പ്പിക്കാം.
സെപ്റ്റംബര്‍ 2024-ലെ സപ്ലിമെന്ററി പരീക്ഷയ്ക്കായുള്ള പ്രത്യേകാനുമതി (special sanction) ആവശ്യമുള്ളവര്‍ അപേക്ഷകള്‍ മെയ് 15 നകം 200 രൂപ ലേറ്റ് ഫീയോടുകൂടി മെയ് 18. വരെയും അതാത് സ്ഥാപനമേധാവികള്‍
മുഖേന സമര്‍പ്പിക്കണം.
കോഷന്‍ ഡെപ്പോസിറ്റ്: മെയ് ഒന്നിനകം അപേക്ഷിക്കണം
കോഴിക്കോട് ഗവ.ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജില്‍ 2018-19, 2019-20 വര്‍ഷങ്ങളില്‍ പ്രവേശനം നേടിയ വിദ്യാര്‍ത്ഥികളില്‍ ഇനിയും കോഷന്‍ ഡെപ്പോസിറ്റ് തുക തിരികെ ലഭിക്കാനുള്ളവര്‍ മെയ് ഒന്നിനകം അപേക്ഷയും ബാങ്ക് പാസ്സ്ബുക്കിന്റെ പകര്‍പ്പും കോളേജ് ഓഫീസില്‍ നേരിട്ടോ മെയില്‍ വഴിയോ (gasckkdprincipal@gmail.com) സമര്‍പ്പിക്കണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. വിവരങ്ങള്‍ക്ക് 0495-2320694.

