ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍ ഒഴിവ്

കോഴിക്കോട്: ഗവ. ജനറല്‍ ആശുപത്രിയില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ താത്ക്കാലികമായി 179 ദിവസത്തേക്ക് ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍മാരെ നിയമിക്കുന്നു. യോഗ്യത: പ്ലസ്ടു/ കമ്പ്യൂട്ടര്‍ പരിജ്ഞാനവും ഡാറ്റ എന്‍ട്രി/ എംഎസ് ഓഫീസ് പാസായവരും ആയിരിക്കണം. ഇംഗ്ലീഷ് മലയാളം ടൈപ്പ് റൈറ്റിംഗ് അഭികാമ്യം. യോഗ്യതയുള്ളവര്‍ ബയോഡാറ്റ, അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍, സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് സഹിതം ഡിസംബര്‍ 12 ന് രാവിലെ 11 ന് ഗവ. ജനറല്‍ ആശുപത്രി ഓഫീസില്‍ ഹാജരാകണം.

Leave a Reply

Your email address will not be published. Required fields are marked *