കോഴിക്കോട്: വടകര കോളേജ് ഓഫ് എഞ്ചിനീയറിംഗ് എംസിഎ ഡിപ്പാര്‍ട്മെന്റില്‍ കരാര്‍ അടിസ്ഥാനത്തില്‍ അസിസ്റ്റന്റ് പ്രൊഫസറെ നിയമിക്കും. യോഗ്യത: എംസിഎ /എംടെക് കമ്പ്യൂട്ടര്‍ സയന്‍സ് ഫസ്റ്റ് ക്ലാസ് ബിരുദം. ഉദ്യോഗാര്‍ത്ഥികള്‍ വയസ്സ്, വിദ്യാഭ്യാസ യോഗ്യത, പ്രവര്‍ത്തിപരിചയം എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം സെപ്റ്റംബര്‍ രണ്ടിന് രാവിലെ പത്ത് മണിക്ക് കോളേജ് ഓഫീസില്‍ ഹാജരാവണം. ഫോണ്‍: 0496 2536125, 9961336445.

