ക്വട്ടേഷന്‍ ക്ഷണിച്ചു


കോഴിക്കോട്: ഈ വര്‍ഷത്തെ ട്രോളിംഗ് നിരോധന കാലയളവില്‍ (ജൂണ്‍ 9 അര്‍ദ്ധ രാത്രി മുതല്‍ ജൂലൈ 31 അര്‍ദ്ധ രാത്രി വരെ) കോഴിക്കോട് ജില്ലയില്‍ കടല്‍ പട്രോളിങ്, കടല്‍ രക്ഷാ പ്രവര്‍ത്തനം എന്നിവയ്ക്കായി ബോട്ടുകള്‍ വാടക വ്യവസ്ഥയില്‍ ലഭ്യമാക്കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു.  ക്വട്ടേഷന്‍ മെയ് 13 ന് ഉച്ച 2.30 നകം ബേപ്പൂര്‍ ഫിഷറീസ് സ്റ്റേഷന്‍, ഫിഷറീസ് അസിസ്റ്റന്റ്‌റ് ഡയറക്ടര്‍ മുന്‍പാകെ നൽകണം.  അന്നേ ദിവസം 3 മണിക്ക് ക്വട്ടേഷന്‍  തുറക്കും. ഫോൺ: 0495-2414074, 9496007052.