‹

പാട്ടിൻ്റെ കൂട്ടുകാർ മ്യൂസിക് ക്ലബ് ഉദ്ഘാടനം

കോഴിക്കോട്: പാട്ടിൻ്റെ കൂട്ടുകാർ മ്യൂസിക് ക്ലബ് നഗരത്തിൽ പ്രവർത്തനം തുടങ്ങി. വലിയങ്ങാടിയിൽ ചെറൂട്ടി റോഡ് ജങ്ഷനിലെ സംഗീത കേന്ദ്രം
മേയർ ഡോ. ബീന ഫിലിപ്പ് ഉദ്ഘാടനം ചെയ്തു.

പൊതുജനങ്ങളിൽ നിന്ന് 75 ഓളം ഗായകർ ആദ്യമായി പാടാൻ പേര് രജിസ്റ്റർ ചെയ്തു. എല്ലാവർക്കും പാടാൻ അവസരമൊരുക്കി. വൈകീട്ട് 3 മുതൽ രാത്രി 10 വരെയായിരുന്നു പരിപാടി. പ്രസിഡൻ്റ് സമദ്, സെക്രട്ടറി അൻസാർ, ആർ ജയന്ത് കുമാർ തുടങ്ങിയവർ പങ്കെടുത്തു.

പങ്കുവയ്ക്കുക
പരസ്യം ആസ്റ്റർ മിംസ് കോഴിക്കോട് — പ്രോസ്റ്റേറ്റ് വീക്കത്തിന് സർജറിയില്ലാതെ പരിഹാരം. വിളിക്കൂ: +91 8113 098000, +91 7561 809000