കോഴിക്കോട്: സംഗീതപ്രേമികളുടെയും ഗായകരുടെയും കൂട്ടായ്മയായ ‘ പാട്ടിൻ്റെ കൂട്ടുകാർ’ നഗരഹൃദയത്തിലേക്ക്. വലിയങ്ങാടിയിൽ ചെറൂട്ടി റോഡ് ജങ്ഷനിൽ പാട്ടിൻ്റെ കൂട്ടുകാരുടെ സംഗീത കേന്ദ്രം ജൂലൈ 14 ന് ഞായറാഴ്ച വൈകീട്ട് അഞ്ചിന് മേയർ ഡോ. ബീന ഫിലിപ്പ് ഉദ്ഘാടനം ചെയ്യും. പോർച്ചുഗലിൽ സാഹിത്യ നഗരി പദവി നേടി മടങ്ങിയെത്തിയ മേയർ പങ്കെടുക്കുന്ന ആദ്യ സംഗീത കൂട്ടായ്മ പരിപാടിയാണിത്.
ഉദ്ഘാടത്തോനുബന്ധിച്ച് കരോക്കെ സംഗീത പരിപാടികളുമുണ്ട്. എല്ലാ ദിവസവും വൈകീട്ട് 6 മുതൽ 9 വരെ ഇവിടെ പാട്ടുകൾ ഉണ്ടാകും. പത്തു വർഷമായി നഗരത്തിൽ സംഗീത പരിപാടികളുമായി സജീവമാണ് പാട്ടിൻ്റെ കൂട്ടുകാർ.
പാട്ട് പാടാൻ ആഗ്രഹമുള്ളവർക്ക് വേദി ഒരുക്കും. നിങ്ങളുടെ പേര് “പാട്ടിൻ്റെ കൂട്ടുകാർ” മ്യൂസിക് സെൻ്ററിൽ രജിസ്റ്റർ ചെയ്യുക. ജൂലൈ 14 ന് ഞായറാഴ്ച നിങ്ങൾക്ക് ഇഷ്ടമുള്ള ഒരു ഗാനം ആലപിക്കാം. ഈ നമ്പറിൽ വിളിക്കുക: 9895496148.
പാട്ടിൻ്റെ കൂട്ടുകാർക്ക് നഗരത്തിൽ ഇടമായി; ഉദ്ഘാടനം 14 ന്

