കോഴിക്കോട്: ഈങ്ങാപ്പുഴ – കാക്കവയല്‍ – കണ്ണപ്പന്‍കുണ്ട് – വെസ്റ്റ് കൈതപ്പൊയില്‍ റോഡില്‍ ഉപരിതലം പുതുക്കുന്ന പ്രവൃത്തി നടക്കുന്നതിനാല്‍ ഇന്ന് (ഏപ്രില്‍ ഒന്‍പത്) മുതല്‍ പ്രവൃത്തി തീരുന്നത് വരെ വാഹന ഗതാഗതം പൂര്‍ണ്ണമായും നിരോധിച്ചതായി പൊതുമരാമത്ത് വകുപ്പ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. വാഹനങ്ങള്‍ ഈങ്ങാപ്പുഴ ഒടുങ്ങാക്കാട് മഖാം കണ്ണപ്പന്‍കുണ്ട് വഴി പോകണം.

