കലാകാരന്മാർക്ക് വാദ്യോപകരണങ്ങൾ


കോഴിക്കോട്: കലാകാരൻമാർക്ക് വാദ്യോപകരണങ്ങൾ വിതരണം ചെയ്ത് പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത്.  ബ്ലോക്ക് പഞ്ചായത്തിൻ്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് തെരഞ്ഞെടുക്കപ്പെട്ട പട്ടികജാതി വിഭാഗത്തിൽപ്പെട്ട 38 കലാകാരൻമാർക്ക് വാദ്യോപകരണങ്ങൾ നൽകിയത്. നാലര ലക്ഷം രൂപയുടെ ഉപകരണങ്ങളാണ് ആറ് ഗ്രൂപ്പുകളിലെ കലാകാരൻമാർക്ക് വിതരണം ചെയ്തത്.

വിതരണോദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് എൻ പി ബാബു  നിർവഹിച്ചു. ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ പി കെ രജിത അധ്യക്ഷത വഹിച്ചു. ബ്ലോക്ക് അംഗങ്ങളായ പി ടി അഷറഫ്, പ്രഭാശങ്കർ എന്നിവർ സംസാരിച്ചു. പട്ടികജാതി വികസന ഓഫീസർ പി വി സുഷുമ റിപ്പോർട്ട് അവതരിപ്പിച്ചു. ബ്ലോക്ക് അംഗം സനാതനൻ സ്വാഗതവും എസ് സി പ്രമോട്ടർ ജിഷ്ണു രാജൻ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *