ഗതാഗതം നിരോധിച്ചു


കോഴിക്കോട്: മൂന്നാംകൈ – കരിങ്ങാട് – കൈവേലി റോഡ് നവീകരണവുമായി ബന്ധപ്പെട്ട് താഴെകരിങ്ങാട് മുതൽ മേലേകരിങ്ങാട് വരെ ടാറിങ് പ്രവൃത്തി നടക്കുന്നതിനാൽ ജനുവരി 17 മുതൽ പ്രവൃത്തി തീരുന്നത് വരെ ഗതാഗതം പൂർണമായി നിരോധിച്ചതായി കേരള റോഡ് ഫണ്ട് ബോർഡ് – പ്രോജക്ട് മാനേജ്മെൻറ് യൂണിറ്റ്, കോഴിക്കോട്/വയനാട് ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു. താഴെ കരിങ്ങാട് വഴി മേലേകരിങ്ങാട് ഭാഗത്തേക്ക് വരുന്ന വാഹനങ്ങൾ എൽ. പി. സ്കൂൾ റോഡ് വഴി മേലേ കരിങ്ങാടെക്കും തിരിച്ചും പോകേണ്ടതാണ്.

Leave a Reply

Your email address will not be published. Required fields are marked *