അറിയിപ്പുകൾ
മുന്‍സിഫ് കോടതികളില്‍ പ്ലീഡർ
കോഴിക്കോട്: ജില്ലയിലെ താമരശ്ശേരി, പേരാമ്പ്ര, പയ്യോളി, നാദാപുരം എന്നീ മുന്‍സിഫ് കോടതികളില്‍ പ്ലീഡര്‍ ടു ഡു ഗവണ്‍മെന്റ് വര്‍ക്ക് തസ്തികയില്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. നിശ്ചിത യോഗ്യതയുള്ളവരും ബാര്‍ അസോസിയേഷനില്‍ രജിസ്റ്റര്‍ ചെയ്ത് അഞ്ച് വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയം ഉള്ളവരും 60 വയസ്സ് കവിയാത്തവരുമായ അഭിഭാഷകര്‍ക്ക് അപേക്ഷിക്കാം. അപേക്ഷയോടൊപ്പം ജനന തീയതി, എന്റോള്‍മെന്റ് നമ്പറും തീയതിയും, പ്രവൃത്തി പരിചയം, ഫോണ്‍ നമ്പര്‍, ഇ-മെയില്‍ ഐ.ഡി, പോലീസ് സ്റ്റേഷന്‍ പരിധി എന്നിവ ഉള്‍പ്പെടുത്തിയുള്ള ബയോഡാറ്റയും ജനന തീയതി, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന രേഖകളും ബിരുദം, എന്റോള്‍മെന്റ് സര്‍ട്ടിഫിക്കറ്റ്, സര്‍ട്ടിഫിക്കറ്റ് ഓഫ് പ്രാക്ടീസ് എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം
ജില്ലാ കലക്ടര്‍, കലക്ടറേറ്റ്, സിവില്‍ സ്റ്റേഷന്‍, കോഴിക്കോട്, 673020 എന്ന വിലാസത്തില്‍ സെപ്റ്റംബര്‍ നാലിന് വൈകീട്ട് അഞ്ചിന് മുമ്പ് സമര്‍പ്പിക്കണം. അപേക്ഷ സമര്‍പ്പിക്കുന്നവര്‍ ഏത് കോടതിയിലെ തസ്തികയിലേക്കാണ് അപേക്ഷിക്കുന്നതെന്ന് രേഖപ്പെടുത്തണം.
തീറ്റപ്പുല്‍ കൃഷി: അപേക്ഷാ തീയതി നീട്ടി
ക്ഷീര വികസന വകുപ്പിന്റെ 2026-27 സാമ്പത്തിക വര്‍ഷത്തെ തീറ്റപ്പുല്‍ കൃഷി ഘടകത്തിലെ വിവിധ പദ്ധതികളിലേക്ക് ഓണ്‍ലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി ഓഗസ്റ്റ് 28 വരെ ദീര്‍ഘിപ്പിച്ചു. 20 സെന്റിന് മുകളിലുള്ള പുല്‍കൃഷി, തരിശുഭൂമിയിലെ പുല്‍കൃഷി, ചോള കൃഷി, പുല്‍കൃഷിക്കുള്ള യന്ത്രവത്കരണ ധനസഹായം, ജലസേചന ധനസഹായം, ഗ്രൂപ്പുകള്‍ക്ക് തീറ്റപ്പുല്‍ വിപണന യൂണിറ്റുകള്‍ക്കുള്ള പദ്ധതി എന്നിവ ഉള്‍പ്പെടുന്നതാണ് പുല്‍കൃഷി വികസന പദ്ധതി. ക്ഷീര വികസന വകുപ്പിന്റെ www.ksheerasree.kerala.gov.in എന്ന പോര്‍ട്ടല്‍ മുഖേന അപേക്ഷിക്കാം. ഫോണ്‍: 0495 2371254.
റീ ടെണ്ടര്‍ ക്ഷണിച്ചു
കുന്നുമ്മല്‍ ഐ.സി.ഡി.എസ് പ്രോജക്ട് പരിധിയിലെ വിവിധ അങ്കണവാടികളില്‍ 2026-27ല്‍ പാല്‍, മുട്ട എന്നിവ വിതരണം ചെയ്യാന്‍ റീ ടെണ്ടര്‍ ക്ഷണിച്ചു. സെപ്റ്റംബര്‍ ഒന്നിന് ഉച്ചക്ക് രണ്ട് വരെ ടെണ്ടര്‍ സമര്‍പ്പിക്കാം. ഫോണ്‍: 0496 2597584.