ദേശീയ ആരോഗ്യ ദൗത്യത്തില്‍ നിയമനം
കോഴിക്കോട്: ദേശീയ ആരോഗ്യ ദൗത്യത്തിന് കീഴില്‍ ഓഫീസ് അസിസ്റ്റന്റ്, അറ്റന്‍ഡര്‍/സാനിറ്ററി അറ്റന്‍ഡര്‍/സപ്പോര്‍ട്ടിങ് സ്റ്റാഫ് ആന്‍ഡ് ഡ്രൈവര്‍ തസ്തികകളില്‍ ദിവസവേതനത്തില്‍ നിയമനത്തിനുള്ള അഭിമുഖം സെപ്റ്റംബര്‍ എട്ടിന് രാവിലെ 10ന് കോഴിക്കോട് മലാപറമ്പ് ആരോഗ്യ കുടുംബക്ഷേമ പരിശീലന കേന്ദ്രത്തില്‍ നടക്കും. യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളും തിരിച്ചറിയല്‍ രേഖയും സഹിതം എത്തണം. വിശദവിവരങ്ങള്‍ www.arogyakeralam.gov.inല്‍ ലഭിക്കും.
റീ-ടെണ്ടര്‍ ക്ഷണിച്ചു
തോടന്നൂര്‍ ഐ.സി.ഡി.എസ് പ്രോജക്ടിലെ തിരുവള്ളൂര്‍, മണിയൂര്‍, ആയഞ്ചേരി, വില്യാപ്പള്ളി ഗ്രാമപഞ്ചായത്തുകളിലെ 133 അങ്കണവാടികളില്‍ ആഴ്ചയില്‍ മൂന്ന് ദിവസം പാല്, മുട്ട എന്നിവ വിതരണം ചെയ്യാന്‍ റീ-ടെണ്ടര്‍ ക്ഷണിച്ചു. സെപ്റ്റംബര്‍ ഒമ്പതിന് ഉച്ചക്ക് രണ്ട് വരെ ടെണ്ടര്‍ സ്വീകരിക്കും. ഓരോ പഞ്ചായത്തിലേക്കും പ്രത്യേകം ടെണ്ടറുകള്‍ സമര്‍പ്പിക്കണം.
ഫോണ്‍: 0496 2592722.
സൗജന്യ പി.എസ്.സി പരീക്ഷാ പരിശീലനം
നാഷണല്‍ എംപ്ലോയ്മെന്റ് സര്‍വീസ് (കേരളം) വകുപ്പിന് കീഴില്‍ കോഴിക്കോട് പ്രവര്‍ത്തിക്കുന്ന പട്ടികജാതി/പട്ടിക ഗോത്രവര്‍ഗക്കാര്‍ക്കായുള്ള കോച്ചിങ് കം ഗൈഡന്‍സ് സെന്ററിന്റെ ആഭിമുഖ്യത്തില്‍ പട്ടികജാതി/പട്ടികവര്‍ഗ വിഭാഗത്തിലെ ഉദ്യോഗാര്‍ഥികള്‍ക്കായി 30 ദിവസത്തെ സൗജന്യ പി.എസ്.സി പരീക്ഷാ പരിശീലനം സംഘടിപ്പിക്കും. സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പും എംപ്ലോയ്മെന്റ് രജിസ്ട്രേഷന് കാര്‍ഡും സഹിതം കോഴിക്കോട് സിവില്‍ സ്റ്റേഷനിലുള്ള കോച്ചിങ് കം ഗൈഡന്‍സ് സെന്ററില്‍ നേരിട്ടെത്തി സെപ്റ്റംബര്‍ 10നകം അപേക്ഷിക്കണം. ഫോണ്‍: 0495 2376179.
സ്പോട്ട് അഡ്മിഷന്
കോഴിക്കോട് മാളിക്കടവ് ഗവ. വനിത ഐ.ടി.ഐയില്‍ എന്‍.സി.വി.ടി ട്രേഡുകളിലെ ഒഴിവുള്ള സീറ്റുകളില്‍ സ്പോട്ട് അഡ്മിഷനുള്ള അപേക്ഷ സെപ്റ്റംബര്‍ ഏഴ് വരെ സ്വീകരിക്കും. അസ്സല് സര്‍ട്ടിഫിക്കറ്റുകളും മറ്റ് രേഖകളുമായി എത്തണം. ഫോണ്‍: 9495353976, 9447637765.
കോഴിക്കോട് തൂണേരി ഐ.ടി.ഐയില്‍ ഡ്രാഫ്റ്റ്സ്മാന്‍ സിവില്‍ ട്രേഡില്‍ എസ്.സി/എസ്.ടി സംവരണ സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷന് നടത്തും. സെപ്റ്റംബര്‍ ഏഴിന് മുമ്പ് നേരിട്ടെത്തണം. ഫോണ്‍: 9447226499, 9947177285, 9539382634.
ഓയില്‍ ആന്‍ഡ് ഗ്യാസ് ടെക്നോളജി കോഴ്സ്
കോഴിക്കോട് ഗവ. ഐ.ടി.ഐ ഐ.എം.സി സൊസൈറ്റി നടത്തുന്ന ഡിപ്ലോമ ഇന്‍ ഓയില്‍ ആന്‍ഡ് ഗ്യാസ് ടെക്നോളജി കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. സെപ്റ്റംബര്‍ 15 വരെ അപേക്ഷ സ്വീകരിക്കും. ഫോണ്‍: 9526415698, 8086415698