അറിയിപ്പുകൾ

വനിതാ കമ്മീഷന്‍ സിറ്റിംഗ് 17-ന്

കോഴിക്കോട്: കേരള വനിതാ കമ്മീഷന്റെ കോഴിക്കോട് ജില്ലാതല സിറ്റിംഗ് ഓഗസ്റ്റ് 17-ന് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. സിറ്റിങ്ങില്‍ പുതിയ പരാതികളും സ്വീകരിക്കും.

തൊഴില്‍ നൈപുണി പരിശീലനം: താത്പര്യപത്രം ക്ഷണിച്ചു

കോഴിക്കോട്: ജില്ല പട്ടികജാതി വിഭാഗത്തില്‍പ്പെട്ട യുവതീ യുവാക്കള്‍ക്ക് തൊഴില്‍ നൈപുണ്യ വികസന പദ്ധതി പ്രകാരം പരിശീലനം നല്‍കുന്നതിന് ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളില്‍ നിന്നും താത്പര്യപത്രം ക്ഷണിച്ചു. പരിശീലന സ്ഥാപനം സര്‍ക്കാര്‍ അംഗീകൃതവും ഈ മേഖലയില്‍ മുന്‍പരിചയം ഉള്ളവരുമായിരിക്കണം. സംസ്ഥാനത്തിനകത്ത് പരിശീലനം നല്‍കി വരുന്ന സ്ഥാനപങ്ങള്‍ നടത്തുന്ന ദേശീയ സ്‌കില്‍ സെക്ടര്‍ കൗണ്‍സില്‍ അംഗീകരിച്ച സിലബസ് പ്രകാരമുള്ള തൊഴില്‍ നൈപുണി പരിശീലന കോഴ്‌സുകളുടെയും മുന്‍ വര്‍ഷങ്ങളില്‍ നൈപുണി പരിശീലനം നല്‍കിയതിന്റെയും കോഴ്സ് പൂര്‍ത്തീകരിച്ചവര്‍ക്ക് പ്ലേയ്‌സ്‌മെന്റ് നല്‍കിയതിന്റെയും വിശദവിവരങ്ങള്‍ സഹിതമുള്ള പ്രൊപ്പോസല്‍ ഓഗസ്റ്റ് 31-ന് വൈകുന്നേരം അഞ്ച് മണിക്ക് മുന്‍പ് കോഴിക്കോട് ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ ലഭ്യമാക്കേണ്ടതാണ്. വിശദ വിവരങ്ങള്‍ക്ക് ഫോണ്‍: 0495 2370379, ഇമെയില്‍ : ddosckkd@gmail.com.

മെഡിക്കല്‍ കോളേജില്‍ ഒഴിവ്

കോഴിക്കോട്: ഗവ. മെഡിക്കല്‍ കോളേജിലെ ഇഎന്‍ടി വിഭാഗത്തില്‍ പ്രൊജക്റ്റ് ടെക്നിക്കല്‍ സപ്പോര്‍ട്ട് III തസ്തികയിലെ ഒരു ഒഴിവിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിനായി ഓഗസ്റ്റ് 17 രാവിലെ 10.30-ന് കൂടിക്കാഴ്ച നടത്തും. യോഗ്യത: ബിഎസ്‌സി എംഎല്‍ടിയും മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കില്‍ എംഎസ്‌സി എംഎല്‍ടി. ഉയര്‍ന്ന പ്രായപരിധി: 01.01.2026-ന് 35വയസ്സ്. ശമ്പളം: 28000 രൂപ + എച്ച്ആര്‍എ. ഉദ്യോഗാര്‍ഥികള്‍ വയസ്സ്, യോഗ്യത, ഐഡന്റിറ്റി, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെ അസ്സലും പകര്‍പ്പുകളും സഹിതം പ്രിന്‍സിപ്പലിന്റെ ഓഫീസില്‍ എത്തേണ്ടതാണ്. ഇ മെയില്‍: principalmcc@gmail.com. ഫോണ്‍: 0495-2350216, 2350200.

പങ്കുവയ്ക്കുക
പരസ്യം ആസ്റ്റർ മിംസ് കോഴിക്കോട് — ലേസർ ആൻജിയോപ്ലാസ്റ്റി. ബുക്കിംഗ്: +91 96565 39000