അറിയിപ്പുകൾ
മാതാപിതാക്കള്‍ നഷ്ടപ്പെട്ട വിദ്യാര്‍ഥിനികള്‍ക്ക് പ്രത്യേക സ്കോളര്‍ഷിപ്പ്
കോഴിക്കോട്: സംസ്ഥാനത്തെ ഒ.ബി.സി വിഭാഗത്തില്‍പ്പെട്ടവരും മാതാവിനെയോ പിതാവിനെയോ ഇരുവരെയുമോ നഷ്ടപ്പെട്ടവരും സര്‍ക്കാര്‍/എയ്ഡഡ് കോളേജുകളില്‍ മെഡിക്കല്‍/മെഡിക്കല്‍ അനുബന്ധ കോഴ്സുകളില്‍ പഠിക്കുന്നവരുമായ വിദ്യാര്‍ഥിനികള്‍ക്ക് പിന്നാക്ക വിഭാഗ വികസന വകുപ്പിന്റെ പ്രത്യേക സ്കോളര്‍ഷിപ്പ് പദ്ധതിയില്‍ അപേക്ഷ ക്ഷണിച്ചു. കുടുംബ വാര്‍ഷിക വരുമാനം രണ്ടര ലക്ഷം രൂപ കവിയരുത്. www.egrantz.kerala.gov.in മുഖേന സെപ്റ്റംബര്‍ 15 വരെ അപേക്ഷിക്കാം. വിശദ വിവരങ്ങള്‍ ഇ-ഗ്രാന്റ്സ് 3.0 പോര്‍ട്ടലില്‍ ലഭിക്കും.
ടെണ്ടര്‍ ക്ഷണിച്ചു
തോടന്നൂര്‍ ഐ.സി.ഡി.എസ് പ്രോജക്ടിലെ തിരുവള്ളൂര്‍, മണിയൂര്‍, ആയഞ്ചേരി, വില്യാപ്പള്ളി ഗ്രാമപഞ്ചായത്തുകളിലെ 133 അങ്കണവാടികളില്‍ ആഴ്ചയില്‍ മൂന്ന് ദിവസം പാല്, മുട്ട എന്നിവ വിതരണം ചെയ്യുന്നതിന് ടെണ്ടര്‍ ക്ഷണിച്ചു. ഓരോ പഞ്ചായത്തിലേക്കും പ്രത്യേകം ടെണ്ടറുകള്‍ സമര്‍പ്പിക്കണം. ഓഗസ്റ്റ് 19ന് ഉച്ചക്ക് രണ്ട് വരെ ടെണ്ടര്‍ സ്വീകരിക്കും. ഫോണ്‍: 0496 2592722.
ഓയില്‍ ആന്‍ഡ് ഗ്യാസ് ടെക്നോളജി കോഴ്സ്
കോഴിക്കോട് ഗവ. ഐ.ടി.ഐ ഐ.എം.സി സൊസൈറ്റി നടത്തുന്ന ഡിപ്ലോമ ഇന്‍ ഓയില്‍ ആന്‍ഡ് ഗ്യാസ് ടെക്നോളജി കോഴ്സിലേക്ക് ഓഗസ്റ്റ് 25 വരെ അപേക്ഷിക്കാം. യോഗ്യത: എസ്.എസ്.എല്‍.സി, പ്ലസ്ടു, ഐ.ടി.ഐ, ഡിപ്ലോമ. ഫോണ്‍: 9526415698, 8086415698.
ദേശീയ ആരോഗ്യ ദൗത്യത്തില്‍ നിയമനം
കോഴിക്കോട് ദേശീയ ആരോഗ്യ ദൗത്യത്തിന് കീഴില്‍ കരാര്‍ അടിസ്ഥാനത്തില്‍ ഗൈനക്കോളജിസ്റ്റ്, പീഡിയാട്രീഷ്യന്‍, ദന്തല്‍ സര്ജന്, അനസ്തറ്റിസ്റ്റ്, ലാബ് ടെക്നീഷ്യന് നിയമനങ്ങള്‍ക്ക് അപേക്ഷ ക്ഷണിച്ചു. വിശദ വിവരങ്ങള്‍ www.arogyakeralam.gov.in എന്ന വെബ്സൈറ്റില്‍ ലഭിക്കും. ഓഗസ്റ്റ് 22ന് വൈകീട്ട് അഞ്ചിന് മുമ്പ് വിവിധ ലിങ്കുകള്‍ മുഖേന അപേക്ഷിക്കണം.
സ്പെഷ്യലിസ്റ്റ് മെഡിക്കല്‍ ഓഫീസര്‍: https://docs.google.com/forms/d/18ZUHzeTcbW3T8Z_AK6sY6Ydqgw x56FxCc9muhQzCiaY/edit
ദന്തല്‍ സര്ജന്: https://docs.google.com/forms/d/1te9qHlTYFvqBe9U0vne8107ysG5R qzxDLwSQOXBjHpg/edit
ലാബ് ടെക്നീഷ്യന്: https://docs.google.com/forms/d/1Ysyv9Z1Jpx8TK0BXG0nxQVA-nn NsLCg8G7JeCnyJMRg/editt^m¬: 0495þ2374990
സ്പോട്ട് അഡ്മിഷന്
കല്‍പ്പറ്റ കെ.എം.എം ഗവ. ഐ.ടി.ഐയില്‍ എസ്.സി വിഭാഗക്കാര്‍ക്ക് മെക്കാനിക് ഡീസല്‍ ട്രേഡില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് ഓഗസ്റ്റ് 17 മുതല്‍ 19 വരെ സ്പോട്ട് അഡ്മിഷന് നടക്കും. അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം എത്തണം. ഫോണ്‍: 04936 205519, 9961702406, 9995914652.