അഭിമുഖം മാറ്റി

കോഴിക്കോട്: ഐ.എച്ച്.ആര്‍.ഡിക്ക് കീഴിലെ വടകര മോഡല്‍ പോളിടെക്നിക് കോളേജില്‍ മെയ് 28ന് നിശ്ചയിച്ച ലെക്ചറല്‍ ഇന്‍ കമ്പ്യൂട്ടര്‍ എഞ്ചിനീയറിങ്, ഡെമോണ്‍സ്ട്രേറ്റര്‍ (മെക്കാനിക്കല്‍) തസ്തികകളിലേക്കുള്ള അഭിമുഖം പെരുന്നാള്‍ അവധി ആയതിനാല്‍ മാറ്റിവെച്ചു. ലെക്ചറല്‍ ഇന്‍ കമ്പ്യൂട്ടര്‍ എഞ്ചിനീയറിങ് അഭിമുഖം ജൂണ്‍ ഒന്നിന് രാവിലെ 10നും ഡെമോണ്‍സ്ട്രേറ്റര്‍ (മെക്കാനിക്കല്‍) അഭിമുഖം ജൂണ്‍ അഞ്ചിന് രാവിലെ 11നും നടക്കും. ഫോണ്‍: 0496 2524920.