അഭിമുഖം മാറ്റി

കോഴിക്കോട്: കെ.എ.പി ആറാം ബറ്റാലിയനില്‍ കുക്ക് തസ്തികയില്‍ രണ്ട് ക്യാമ്പ് ഫോളോവര്‍മാരെ ദിവസവേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് നവംബര്‍ 25ന് രാവിലെ 11ന് വളയം പഞ്ചായത്തിലെ കല്ലുനിര കെ.എ.പി ആറാം ബറ്റാലിയന്‍ ഓഫീസില്‍ നടത്താന്‍ നിശ്ചയിച്ച പ്രായോഗിക പരീക്ഷയും അഭിമുഖവും മാറ്റിയതായി കമാണ്ടന്റ് അറിയിച്ചു. പുതിയ തീയതി പിന്നീട് അറിയിക്കും.