കോഴിക്കോട്: പ്രേഷകരെ നാദവിസ്മയത്തിൻ്റെ മനോഹാരിതയിലേക്ക് നയിക്കുന്ന നന്ദഗോവിന്ദം ഭജൻസിൻ്റെ സംഗീത ദൃശ്യവിരുന്ന് നന്ദ ഗോവിന്ദം ഭജൻസ് ലൈവ് 12 ന് കോഴിക്കോട്ട് ലുലു മാളിൽ നടക്കും.
ഫ്യൂച്ചർ ഇന്നവേഷൻസ് ഒരുക്കുന്ന ഷോയുടെ സംവിധാനം നിർവഹിക്കുന്നത് സിനിമാതാരം ഇടവേള ബാബുവാണ്. 100 അടി വലിപ്പത്തിലുള്ള സ്‌റ്റേജും അതിനനുസരണമായി ശബ്ദ ദൃശ്യവിസ്മയവും ഇവിടെ ഒരുക്കിയിട്ടുണ്ട്. നന്ദഗോവിന്ദം ഭജൻസ് കേരളത്തിൽ ചെയ്തതിൽ വെച്ച് ഏറ്റവും വലിയ ഷോയാണ് കോഴിക്കോട് നടക്കാനിരിക്കുന്നതെന്ന് ഇടവേള ബാബു പറഞ്ഞു. സ്പോൺസർ പാസ് ഉപയോഗിച്ചാണ് പ്രവേശനം ലുലു മാളിലും പാരഗൺ എം ഗ്രിൽ ഹോട്ടലിലും പാസുകൾ ലഭ്യമാവുമെന്ന് എഫ്.ഐ. ഇവൻ്റ്സ് ഡയറക്ടർ എം.പി. രഞ്ജിത്ത് പറഞ്ഞു.
ലുലു മാളിൽ വൈകീട്ട് 7 നാണ് പ്രോഗ്രാം. തിരക്ക് ഒഴിവാക്കാനായി വൈകീട്ട് നാല് മണി മുതൽ വേദിയിൽ പ്രവേശിക്കാനുള്ള സൗകര്യമുണ്ടാകും.
25 വർഷം മുൻപ് കോട്ടയത്തെ നട്ടാശ്ശേരിയിൽ ഒരു കൂട്ടം ചെറുപ്പക്കാരുടെ കൂട്ടായ്മയിൽ ആരംഭിച്ച നന്ദഗോവിന്ദം ഭജൻസ് ഇന്ന് കേരളത്തിനകത്തും വിദേശങ്ങളിലും വരെ ആരാധകരെ ആകർഷിച്ചു മുന്നോട്ട് പോവുകയാണ്. കൂടുതൽ വിവരങ്ങള്‍ക്ക്
Mob ;9895989398
ഓൺലൈൻ ബുക്കിംഗിന്
9895989371
9895211134 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.

