പ്രീ മെട്രിക് ഹോസ്റ്റല്‍ പ്രവേശനം

കോഴിക്കോട്: പട്ടികജാതി വികസന വകുപ്പിന് കീഴില്‍ ഒളവണ്ണ പഞ്ചായത്തിലെ ഇരിങ്ങല്ലൂരില്‍ പ്രവര്‍ത്തിക്കുന്ന പ്രീ മെട്രിക് ബോയ്സ് ഹോസ്റ്റലില്‍ പ്രവേശനത്തിന് അഞ്ച് മുതല്‍ 10 വരെ ക്ലാസുകളില്‍ പഠിക്കുന്നവരില്‍നിന്ന് അപേക്ഷ ക്ഷണിച്ചു. പത്ത് ശതമാനം സീറ്റിലേക്ക് ജനറല്‍ വിഭാഗക്കാര്‍ക്ക് അപേക്ഷിക്കാം.
താല്‍പര്യമുള്ളവര്‍ ജാതി, വരുമാനം, സ്വഭാവ സര്‍ട്ടിഫിക്കറ്റ്, അവസാന വര്‍ഷത്തെ മാര്‍ക്ക് ലിസ്റ്റിന്റെ പകര്‍പ്പ്, ആധാര്‍ കാര്‍ഡ്, ബാങ്ക് പാസ്ബുക്ക്, രണ്ട് ഫോട്ടോ എന്നിവ സഹിതം മെയ് 20നകം അപേക്ഷിക്കണം. ഫോണ്‍: 8547630159, 9447357661.

Leave a Reply

Your email address will not be published. Required fields are marked *