കോഴിക്കോട്: ജില്ലയിലെ പൊതു വിദ്യാഭ്യാസ വകുപ്പില്‍ എല്‍ പി സ്കൂള്‍ ടീച്ചര്‍ (മലയാളം മീഡിയം) (തസ്തിക മാറ്റംവഴി) (കാറ്റഗറി നമ്പര്‍ : 591/2023) തസ്തികയിലേക്ക് സ്വീകാര്യമായ അപേക്ഷ സമര്‍പ്പിച്ച ഉദ്യോഗാര്‍ത്ഥികള്‍ക്കുള്ള അഭിമുഖം നവംബര്‍ 27 ന് കേരള പി എസ് സി കോഴിക്കോട് മേഖലാ ഓഫീസില്‍ നടത്തും. ഉദ്യോഗാര്‍ത്ഥികള്‍ക്ക് അവരുടെ പ്രൊഫൈലില്‍ അഡ്മിഷന് ടിക്കറ്റ് ലഭ്യമാക്കിയിട്ടുള്ളതിനാല്‍ വ്യക്തിഗത ഇന്റര്‍വ്യൂ മെമ്മോ അയയ്ക്കുന്നതല്ല. അഡ്മിഷന് ടിക്കറ്റ് പ്രൊഫൈലില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്ത് ആവശ്യമായ രേഖകള്‍ സഹിതം അഡ്മിഷന് ടിക്കറ്റില്‍ പരാമര്‍ശിച്ച ഓഫീസിലും തിയ്യതിയിലും യഥാസമയം അഭിമുഖത്തിന് എത്തണം. ഉദ്യോഗാര്‍ത്ഥികള്‍ പരിഷ്കരിച്ച കെ – ഫോം (Appendix-28) പിഎസ് സി യുടെ വെബ്സൈറ്റില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്ത് പൂരിപ്പിച്ച് കൊണ്ടുവരണം. അഡ്മിഷന് ടിക്കറ്റ് പ്രൊഫൈലില്‍ ലഭ്യമായിട്ടില്ലാത്ത അര്‍ഹരായ ഉദ്യോഗാര്‍ത്ഥികള്‍ പി.എസ്.സി. കോഴിക്കോട് ജില്ലാ ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍ 0495 2371971.
Related Posts
അധ്യാപക നിയമനം
കോഴിക്കോട്: ഗവ. മോഡല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ എച്ച്എസ്എസ്ടി ഹിസ്റ്ററി (ജൂനിയര്‍), മാത്സ് (ജൂനിയര്‍), കൊമേഴ്സ് (സീനിയര്‍) ഗെസ്റ്റ് അധ്യാപക നിയമനത്തിനുള്ള ഇന്റര്‍വ്യൂ ജൂണ്‍ 12ന് രാവിലെ…
അധ്യാപക നിയമനം
കോഴിക്കോട്: മീഞ്ചന്ത ഗവ. വിഎച്ച്എസ് സ്കൂളില്‍ വിഎച്ച്എസ്ഇ വിഭാഗത്തില്‍ നോണ്‍ വൊക്കേഷണല്‍ ടീച്ചര്‍ ഇന്‍ മാത്തമാറ്റിക്സ് തസ്തികയിലേക്ക് താത്കാലിക നിയമനം നടത്തുന്നു. യോഗ്യത – പി.ജി, ബിഎഡ്,…
റാങ്ക് പട്ടിക റദ്ദാക്കി
കോഴിക്കോട്: ജില്ലയില്‍ പൊതുമരാമത്ത് (ഇലക്ട്രിക്കല്‍ വിങ്) വകുപ്പിലെ ലൈന്മാന് (എന്‍.സി.എ -എസ്.സി.സി.സി -കാറ്റഗറി നമ്പര്‍: 346/2022) തസ്തികയുടെ റാങ്ക് പട്ടികയിലെ നിയമന ശിപാര്‍ശ ചെയ്ത ഉദ്യോഗാര്‍ഥി ജോലിയില്‍…

