കോഴിക്കോട്: സംഗീത ചക്രവർത്തി മുഹമ്മദ് റഫിയുടെ 44-ാമത് ചരമ വാർഷികത്തോടനുബന്ധിച്ച് കോഴിക്കോട് ആർട്ട് ലവേഴ്സ് അസോസിയേഷൻ(കല ) ജൂലൈ 31ന് ടൗൺഹാളിൽ റഫിനൈറ്റ് സംഘടിപ്പിക്കും. മേയർ ഡോ. ബീനാ ഫിലിപ്പ് ഉദ്ഘാടനം ചെയ്യും.
കല പ്രസിഡൻ്റ് തോട്ടത്തിൽ രവീന്ദ്രൻ എംഎൽഎ അധ്യക്ഷതവഹിക്കും. ഡോ. മെഹറൂഫ് രാജ് റഫി അനുസ്മരണ പ്രഭാഷണം നടത്തും.
ഓൾ കേരള റഫി ഗാനാലാപന മത്സര വിജയികൾക്കുള്ള കേഷ് അവാർഡും മെമന്റോയും, സർട്ടിഫിക്കറ്റും വിതരണം ചെയ്യും. ഏഷ്യാനൈറ്റ്, മൈലാഞ്ചി ഫെയിം യുവഗായകൻ മുഹമ്മദ് റൗമിൻ, റിയാസ് കാലിക്കറ്റ്, ജാഷിം, ഗോപിക മേനോൻ, അഷറഫ്, ഇൻഹാം റഫീഖ്, എന്നിവർ റഫി ഗാനങ്ങൾ പാടും. ഹരിദാസ് കോഴിക്കോടിൻ്റെതാണ് ഓർക്കസ്ട്ര.

