അണ്ടർ 17 ചെസ് സെലക്ഷൻ ചാമ്പ്യൻഷിപ്പ് 7ന്

കോഴിക്കോട്: സംസ്ഥാന സ്പോർട്സ് കൗൺസിൽ ചെസ് ടെക്നിക്കൽ കമ്മിറ്റി സംഘടിപ്പിക്കുന്ന കോഴിക്കോട് ജില്ലാ അണ്ടർ 17 (ഓപ്പൺ & ഗേൾസ്) സെലകഷൻ ചാമ്പ്യൻഷിപ്പ് ഏപ്രിൽ 7 ന് രാവിലെ 9.30ന് പുതിയറ എസ് കെ പൊറ്റെക്കാട് കൾച്ചറൽ സെൻ്റർ അഷ്ടപദയിൽ നടക്കും.

2007 ജനുവരി ഒന്നിനോ അതിനു ശേഷമോ ജനിച്ച കോഴിക്കോട് ജില്ലാ നിവാസികൾക്ക് പങ്കെടുക്കാം. മത്സരാർത്ഥികൾ ജനന സർട്ടിഫിക്കറ്റ് കോപ്പി അല്ലെങ്കിൽ ആധാർ കാർഡ് കോപ്പി, രണ്ടു പാസ്പോർട്ട് സൈസ് ഫോട്ടോ എന്നിവ ഹാജരാക്കണം.

ഓപ്പൺ, ഗേൾസ് വിഭാഗങ്ങളിൽ ആയാണ് മത്സരം. ആദ്യ രണ്ടു സ്ഥാനങ്ങൾ നേടുന്നവർ സംസ്ഥാന അണ്ടർ 17 ചെസ് ചാമ്പ്യൻഷിപ്പിലേക്ക് ജില്ലയിൽ നിന്ന് യോഗ്യത നേടും.

ഏപ്രിൽ 5ന് വൈകിട്ട് 4 pm മുമ്പ് 150 രൂപ ഫീ അടച്ച് ഓൺലൈനായി പേര് രജിസ്റ്റർ ചെയ്യണം.

വിശദവിവരങ്ങൾക്ക് ഈ നമ്പറുകളിൽ ബന്ധപ്പെടുക:
9745342249, 9446501792